ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഏകദേശം 5.058 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ ഏതാനും ജ്വല്ലറികളുടെ പ്രൊമോട്ടറും പങ്കാളിയുമായ അബൂബക്കര്‍ പഴേയത്തിന്റെ സ്വകാര്യ സ്ഥലത്തെ രഹസ്യ ചേംബറില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. 3.79 ലക്ഷം രൂപയും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ് അബൂബക്കര്‍ പഴേടത്തെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജ് വഴി 2020 ജൂലായ് അഞ്ചിന് കടത്താന്‍ ശ്രമിച്ച 15 കോടിയുടെ സ്വര്‍ണ്ണം പിടിച്ച കേസില്‍ എന്‍ഐഎ, ഇഡി, കസ്റ്റംസ് വിഭാഗങ്ങള്‍ വേറെ വേറെ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. ഈ കേസില്‍
ശിവശങ്കര്‍ ഐഎഎസ്, സരിത് പി.എസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരടങ്ങുന്ന സിന്‍ഡിക്കേറ്റില്‍ അബൂബക്കര്‍ പഴേടത്തും പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയതായി ഇഡി പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബൂബക്കറിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ഇഡി അറിയിച്ചതായും മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈയിടെ കസ്റ്റംസ് പിടിച്ച മൂന്ന് കിലോഗ്രാം സ്വര്‍ണ്ണം തന്റേതായിരുന്നുവെന്ന് അബൂബക്കര്‍ വെളിപ്പെടുത്തി. ഇതിന് മുന്‍പ് ഒരു ആറ് കിലോ സ്വര്‍ണ്ണം കടത്തിയെന്നും അദ്ദേഹം ഇഡി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും വിവരമുണ്ട്.
ഈ സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള പണം അബൂബക്കറിന് ബന്ധമുള്ള ചില ജ്വല്ലറികളില്‍ നിന്നു തന്നെയാണ് സമാഹരിക്കുന്നതെന്നും അബൂബക്കര്‍ പഴേടത്ത് പറഞ്ഞതായി ഇഡി വെളിപ്പെടുത്തിയതാണ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: