Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഓ… സാംബാ… കൊറിയയെ ബ്രസീല്‍ 4-1ന് തകര്‍ത്തു

ദുര്‍ബലരായ ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ജയമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഗ്രൂപ്പിലെ അവസാന കളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തിയവരാണ് അവര്‍.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 7, 2022, 10:39 am IST
in Football

ദോഹ: ഇതായിരുന്നു കാനറികളുടെ ആ സാംബനൃത്തച്ചുവട്. ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ മുഴുവന്‍ സൗന്ദര്യവും മൈതാനത്ത് പുറത്തെടുത്ത ബ്രസീല്‍ ദക്ഷിണ കൊറിയയെ മുക്കി ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. ജയം ഒന്നിനെതിരെ നാല് ഗോളിന്.  

ആദ്യപകുതിയില്‍ നാല് ഗോളടിച്ച് വിജയമുറപ്പിച്ച ബ്രസീല്‍, രണ്ടാമത്തേതില്‍ ഗോളടിക്കാന്‍ ശ്രമിച്ചില്ല. ഏഴാം മിനിറ്റില്‍ വിനീഷ്യസ്, 13-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്‌മര്‍, 29-ാം മിനിറ്റില്‍ റിച്ചാലിസണ്‍, 36-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ എന്നിവര്‍ ബ്രസീലിനായി ലക്ഷ്യം കണ്ടു. ദക്ഷിണ കൊറിയയുടെ ആശ്വാസഗോള്‍ 76-ാം മിനിറ്റില്‍ പയ്‌ക് സ്യൂങ് ഹോ നേടി. വിജയശേഷം ബ്രസീല്‍ താരങ്ങള്‍ പെലെ എന്ന ബാനര്‍ പിടിച്ച് ഇതിഹാസതാരത്തിന് അഭിവാദ്യമര്‍പ്പിച്ചു.

ദുര്‍ബലരായ ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ജയമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഗ്രൂപ്പിലെ അവസാന കളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തിയവരാണ് അവര്‍. എന്നാല്‍ ബ്രസീലിന്റെ സാംബാ നൃത്തച്ചുവടിന് മുന്നില്‍ കൊറിയ അടിപതറി. കാമറൂണിനെതിരായ മത്സരത്തില്‍ തോറ്റ രണ്ടാം നിര ടീമിനെ വീണ്ടും ബെഞ്ചിലേക്കു മാറ്റിയ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ടീമിനെ അടിമുടി അഴിച്ചുപണിതാണ് പ്രീ ക്വാര്‍ട്ടറില്‍ ഇറക്കിയത്. കാമറൂണിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്നവരില്‍ സ്ഥാനം നിലനിര്‍ത്തിയത് ഏദര്‍ മിലിറ്റാവോ മാത്രം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച ടീമില്‍ ദക്ഷിണകൊറിയ രണ്ടു മാറ്റങ്ങള്‍ വരുത്തി.  

സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ കണങ്കാലിനു പരിക്കേറ്റ നെയ്‌മാര്‍ അടുത്ത രണ്ടു മത്സരങ്ങളും കളിച്ചില്ല. ഇന്നലെ ആദ്യ ഇലവനില്‍ തന്നെ നെയ്‌മറെ ടിറ്റെ ഇറക്കി. ആ നെയ്‌മര്‍ ഇഫക്ട് ബ്രസീല്‍ താരങ്ങളുടെ ശരീരഭാഷയിലും കണ്ടു. ദക്ഷിണ കൊറിയക്കെതിരെ 123-ാം മത്സരം കളിച്ച നെയ്‌മര്‍ തന്റെ 76-ാം രാജ്യാന്തര ഗോളും സ്വന്തമാക്കി. ഇതിഹാസ താരം പെലെയുടെ റിക്കാര്‍ഡിന് ഒപ്പമെത്താന്‍ നെയ്‌മറിനു വേണ്ടത് ഒരേയൊരു ഗോള്‍ മാത്രം. 77 ഗോളുകളാണ് പെലെ ബ്രസീല്‍ ജഴ്സിയില്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ലക്ഷ്യമിട്ട് ആക്രമിച്ചു കളിക്കുന്ന ബ്രസീലായിരുന്നു കളത്തില്‍. നാലു ഗോളടിച്ച് ആദ്യപകുതിയില്‍ മുന്നില്‍ക്കയറിയതോടെ, ബ്രസീല്‍ പരിശീലകന്‍ ടിറ്റെ രണ്ടാം പകുതിയെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയാക്കി. പോസ്റ്റിനു മുന്നില്‍ അലിസണ്‍, നെയ്‌മര്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചുവിളിച്ചു.

Tags: കൊറിയബ്രസില്‍ഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി മഠത്തിലെത്തിയ ദക്ഷിണകൊറിയയില്‍ നിന്നുള്ള സിന്‍ഫിവാന്‍ മടക്കയാത്രയില്‍ പര്‍ണശാലയ്ക്ക് മുന്നില്‍ വച്ച് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും ഗുരുദേവ കൃതികള്‍ സ്വീകരിക്കുന്നു
Kerala

ഭേദങ്ങളില്ലാത്ത ലോകം തേടി ദക്ഷിണ കൊറിയയില്‍ നിന്നും സിന്‍ഫിവാന്‍ ശിവഗിരിയിലെത്തി

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ
Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

ഇറ്റലിക്കെതിരെ ദക്ഷിണാഫ്രിക്കയുടെ തെമ്പി കഗളറ്റാന ഗോളടിക്കുന്നു
Football

വനിതാ ലോകകപ്പ്: ബ്രസീല്‍ പുറത്ത്; ഫ്രാന്‍സ്, ജമൈക്ക പ്രീ ക്വാര്‍ട്ടറില്‍

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

Football

കെട്ടിട നിര്‍മ്മാണം പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് ; ഫുട്ബാള്‍ താരം നെയ്‌മറിന് വന്‍ പിഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.