ന്യൂദല്‍ഹി: തീവ്രവാദത്തിനുള്ള ധനസഹായം ചെറുക്കലും അഫ്ഗാനിസ്ഥാന് ഉള്‍പ്പെടെയുള്ള മധ്യേഷ്യന്‍ രാജ്യങ്ങളിലെ ശക്തമായ തീവ്രവാദശൃംഖലകളെ തിരിച്ചറിയലുമാണ് ഇന്ത്യയുടെ മുന്‍ഗണനകളെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. സുരക്ഷാ കൗണ്‍സിലിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉദ്ഘാടന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിന്റെ ജീവാംശം ധനസഹായമാണ്. തീവ്രവാദത്തെ ചെറുക്കലിനും തുല്ല്യ പ്രധാന്യമുണ്ട്. – അജിത് ഡോവല്‍ പറഞ്ഞു. യോഗത്തില്‍ കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍, കസാഖ്സ്ഥാന്, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും പങ്കെടുത്തു.
അഫ്ഗാനിസ്ഥാന് ആശങ്കപ്പെടുത്തുന്ന ഒരു സുപ്രധാന പ്രശ്നമാണ്. 20 വര്‍ഷമായി അമേരിക്ക വേരോടെ പിഴുതെടുക്കാന്‍ ശ്രമിച്ചിട്ടും മധ്യേഷ്യയിലെ പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തെ തടയാന്‍ കഴിഞ്ഞില്ല. സുരക്ഷിതവും സമാധാനപൂര്‍ണ്ണവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു മധ്യേഷ്യയാണ് ലക്ഷ്യം. അതിന് തടസ്സമാണ് ശക്തമായ തീവ്രവാദ ശൃംഖലകള്‍. പാക് അധിനിവേശ കശ്മീരില്‍ 106 കിലോമീറ്റര്‍ ദൂരത്തിലുള്ള അഫ്ഗാന്- ഇന്ത്യ അതിര്ത്തിയുള്ളതായി കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഡുറന്റ് രേഖ എന്നാണ് ഇത് അറിയപ്പെടുന്നത്.
തുര്‍ക്ക്മെനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തീവ്രവാദ ഫണ്ടിംഗിന്രെ അടിവേരറുക്കേണ്ടത് അത്യാവശ്യമാണ്. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: