തിരുവനന്തപുരം: റേഷന്‍ കടകളെ കെ സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് പ്രഖ്യാപനവുമായി മന്ത്രി പി.രാജീവ്. കേരള ഉല്‍പ്പന്നങ്ങള്‍ക്ക് ‘മെയ്ഡ് ഇന്‍ കേരള’ എന്ന ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് സര്‍ക്കാരിന്റെ പരിശ്രമമെന്നും. പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: