തിരുവനന്തപുരം: തിരുവന്തപുരം ജിവിരാജ സ്പോര്‍ട്സ് സ്കൂളിന്റെ അനുരാഗ്.സി.വിയും പാലക്കാട് പുളിയമ്പറമ്പ് ജിഎച്ച്എസ്എസിന്റെ മേഘ.എസും സംസ്ഥാന സ്കൂള്‍ കായിക മേളയുടെ വേഗമേറിയ താരങ്ങളായി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.90 സെക്കന്റില്‍ അനുരാഗ് ഫിന്ഷ് ചെയ്തപ്പോള്‍ 12.23സെക്കന്റില്‍ മേഖ ഫിനിഷിംഗ് പോയിന്റ് കടന്നു.
കോഴിക്കോട് കുറ്റിയാടി ചാത്തന്‍വീട്ടില്‍ രാഘവന്റെയും വിമലയുടെയും മകനാണ് അനുരാഗ് . പാലക്കാട് പള്ളിക്കുന്നം മലയറ്റില് ഹൗസില്‍ സുരേഷ് ബാബു-രജിത ദമ്പതികളുടെ മകളാണ് മേഘ.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറം കടാശ്ശേരി ഐഡിയല്‍ സ്കൂലിന്റെ അലന് മാത്യു 11.39 സെക്കന്റിലാണ് സ്വര്‍ണമണിഞ്ഞത്. 12.80 സെക്കന്റിലാണ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് ജിഎംഎം ജിഎച്ച്എസ്എസിന്റെ താര.ജിസ്വര്ണം നേചടിയത്. സബ്ജൂനിയര് ആണ്‍കുട്ടികളില്‍ പാലക്കാട് കല്ലടിസ്കൂളിന്റെ ജാഹിര്ഖാനും പെണ്‍കുട്ടികളില്‍ കണ്ണൂര്‍ സായിയുടെ ശ്രീനന്ദകെയും സ്വര്‍ണം നേടി.
ശ്രീനന്ദ 13.72 സെക്കന്റിലും ജാഹിര്‍ഖാന്‍ 12.43 സെക്കന്റിലുമാണ് ഫിനിഷ് ചെയ്തത്. ജാഹിര്‍ഖാന്‍ മണിപ്പൂരി സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: