Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അറുപതിന്റെ തിളക്കവുമായി ‘ബ്രദേഴ്‌സ് അന്തിക്കാട്’

ക്ഷേത്രങ്ങളില്‍ അയ്യപ്പന്‍ വിളക്ക് ദിവസം വാഴപ്പിണ്ടി കൊണ്ട് അമ്പലം തയ്യാറാക്കാനുള്ള കാല്‍നാട്ട് കര്‍മ്മാണ് ആദ്യം . അതിന് ശേഷം അമ്പലം നിര്‍മ്മിക്കും. 5 അമ്പലത്തിലായി അയ്യപ്പസ്വാമി, മാളികപ്പുറത്തമ്മ, കൊച്ചു കടുത്ത സ്വാമി, കരുമല സ്വാമി, വാവര്‍ സ്വാമി എന്നിവരെ കുടിയിരുത്തും.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Dec 4, 2022, 02:46 pm IST
in Thrissur
ബ്രദേഴ്‌സ് അന്തിക്കാട് അയ്യപ്പന്‍ വിളക്ക് സംഘം

ബ്രദേഴ്‌സ് അന്തിക്കാട് അയ്യപ്പന്‍ വിളക്ക് സംഘം

തൃശൂര്‍: അറുപത് വര്‍ഷത്തോളമായി ക്ഷേത്രങ്ങളില്‍ അയ്യപ്പന്‍ വിളക്കുകള്‍ക്ക് മുന്‍നിരയിലുള്ളവരാണ് ‘ബ്രദേഴ്‌സ് അന്തിക്കാട് ‘ സംഘം. തലമുറകള്‍ മാറി വരുമ്പോഴും ഈ സംഘത്തിന്റെ പേരിനും വിളക്ക് ആഘോഷങ്ങളുടെ ആവേശത്തിനും ഇന്നും ഒട്ടും കുറവ് വന്നിട്ടില്ല. സര്‍ക്കാര്‍ ജോലിക്കാരടക്കം വിവിധ മേഖലയിലുള്ളവരാണ് ബ്രദേഴ്‌സ് അന്തിക്കാട് എന്ന അയ്യപ്പന്‍ വിളക്ക് സംഘത്തിലുള്ളത്. 

ആദ്യകാലത്ത് ആറ്റുപുറത്ത് നാരായണന്‍ നായര്‍, ആറ്റുപുറത്ത് ഉണ്ണികൃഷ്ണന്‍, വെളുത്താട്ടില്‍ ഭാസ്‌കരന്‍ നായര്‍, പുറക്കോട്ട് സുബ്രഹ്മണ്യന്‍, പുറക്കോട്ട് വേലായുധന്‍ നായര്‍ എന്നിവരായിരുന്നു ബ്രദേഴ്‌സ് അന്തിക്കാടിനെ നയിച്ചിരുന്നത്. നാളിതു വരെയായി 1500 ലധികം സ്ഥലത്ത് അയപ്പന്‍ വിളക്കിന് ഇവര്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഇവര്‍ അയ്യപ്പന്‍ വിളക്കുമായി ബന്ധപ്പെട്ട് പങ്കെടുത്തു വരുന്നുണ്ട്. ദല്‍ഹി, മുംബൈ, ചെന്നൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ മകരവിളക്ക് സമയത്ത് ഇവര്‍ വിളക്കിനായി എത്താറുണ്ട്. ഇപ്പോഴത്തെ സംഘത്തില്‍ 25 പേരാണുള്ളത്. അരുണ്‍കുമാര്‍ ആറ്റുപുറത്താണ് ഇവരുടെ സാരഥിയിപ്പോള്‍.

ക്ഷേത്രങ്ങളില്‍ അയ്യപ്പന്‍ വിളക്ക് ദിവസം വാഴപ്പിണ്ടി കൊണ്ട് അമ്പലം തയ്യാറാക്കാനുള്ള കാല്‍നാട്ട് കര്‍മ്മാണ് ആദ്യം . അതിന് ശേഷം അമ്പലം നിര്‍മ്മിക്കും. 5 അമ്പലത്തിലായി അയ്യപ്പസ്വാമി, മാളികപ്പുറത്തമ്മ, കൊച്ചു കടുത്ത സ്വാമി, കരുമല സ്വാമി, വാവര്‍ സ്വാമി എന്നിവരെ കുടിയിരുത്തും. 7 അമ്പലമുണ്ടെങ്കില്‍ ഗണപതിക്കും, സുബ്രഹ്മണ്യനും കൂടി ഇടമുണ്ടാകും. വിളക്ക് നടക്കുന്ന സ്ഥലത്തേക്ക് മറ്റ്  ഇടങ്ങളില്‍ നിന്നാണ് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കുക. ഈ സമയം ബ്രദേഴ്‌സ് അന്തിക്കാടിന്റെ ഉടുക്കു പാട്ടിന്റെ അകമ്പടിയില്‍ കോമരങ്ങള്‍ ഉറഞ്ഞ് തുള്ളും. 14 പേരടങ്ങുന്ന ഇവരുടെ ഇപ്പോഴത്തെ ശാസ്താംപാട്ട് സംഘത്തെ നയിക്കുന്നത് അരുണ്‍കുമാര്‍ ആറ്റുപുറത്ത്, എ.എസ്. രാജന്‍, ഇ. രമേശന്‍, രഘു നല്ലയില്‍, കെ.ഡി. പ്രേമന്‍ തുടങ്ങിയവരാണ്. അനീഷ്, ഉണ്ണി തൃത്തല്ലൂര്‍, ഉണ്ണികൃഷ്ണന്‍, ജിതിന്‍ എന്നിവരാണ് കോമരങ്ങള്‍.

രാത്രിയില്‍ ക്ഷേത്രത്തിലെത്തുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പിന് ശേഷം പുലര്‍ച്ചെ 3 മണി വരെ അയ്യപ്പ ചരിതം കഥ ഉടുക്ക് കൊട്ടി പാടും. പാല്‍ക്കിണ്ടി എഴുന്നള്ളിപ്പിന് ശേഷം ‘വെട്ടും തടയും’ കഴിയുന്നതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യ കാലങ്ങളില്‍ അയ്യപ്പന്‍ വിളക്ക് നടത്താനായി ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍ വാഴപ്പിണ്ടി അടക്കമുള്ളവ ഭാരവാഹികള്‍ കരുതിയിട്ടുണ്ടാകും. എന്നാല്‍ കാലം മാറിയതോടെ ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടു വരുന്നതും പരിപാടി കഴിഞ്ഞാല്‍ അമ്പലം പണിതയിടം വൃത്തിയാക്കി കൊടുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ പലയിടത്തും ഇവര്‍ ചെയ്തു കൊടുക്കുന്നുണ്ട്. സാധനങ്ങളെല്ലാം പുറമെ നിന്ന് പണം കൊടുത്താണ് ഇവര്‍ സംഘടിപ്പിക്കുന്നത്. 5 അമ്പലം പണിയണമെങ്കില്‍ 110 പിണ്ടി വേണം. ഒരു വാഴപ്പിണ്ടിക്ക് 120 രൂപ നിരക്കിലാണ് കച്ചവടക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്. കാറളം, തൊട്ടിപ്പാള്‍ തുടങ്ങിയ മേഖലയില്‍ നിന്നാണ് ഇവ എത്തിക്കുന്നത്, കവുങ്ങിന്‍ പൂക്കുലക്ക് 300, കുരുത്തോല 1 പട്ടക്ക് 120, പൂക്കുല 200 എന്നിങ്ങനെയാണ് നല്‍കേണ്ടി വരുന്നത്.

അയ്യപ്പന്‍ വിളക്കുകള്‍ മാത്രമായി നടത്തിയിരുന്ന കാലം പോയതോടെ പലയിടത്തും ആനപ്പൂരവും, പഞ്ചവാദ്യവും എന്നിങ്ങനെ പലതും ഇതോടൊപ്പം  നടത്തി വരുന്നുണ്ട്. രാത്രി മുതല്‍ പുലര്‍ച്ചെ വരെയുള്ള ശാസ്താംപാട്ടിന് കാണികളും തീരെയില്ലെന്ന പരിഭവവും ഇവര്‍ക്കുണ്ട്. എങ്കിലും കാലങ്ങളായി പൈതൃകങ്ങളെ  ഭക്തിയോടെ കാത്തു സൂക്ഷിക്കാന്‍ ബ്രദേഴ്‌സ് അന്തിക്കാടിന്റെ സംഘത്തിനൊപ്പം ചേരുന്നവരിലൂടെയാണ് അടിപതറാതെ ഇവര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

Tags: Ayyappan vilakkuBrothers Anthikadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ പച്ച നിറത്തില്‍ വാവര് പള്ളി; എന്താണ് ലക്ഷ്യമെന്നത് സംബന്ധിച്ച് ആശങ്ക

Samskriti

അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും

Article

വിശ്വാസപരമായ ദൃഡത ചിലര്‍ക്ക് മാത്രം മതിയോ ? ക്ഷേത്രവിശ്വാസികള്‍ ആത്മപരിശോധന ചെയ്യേണ്ട സമയമായിരിയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.