കോട്ടയം : താന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പരാതി പറഞ്ഞെന്ന് വിമര്‍ശിച്ച് െക.മുരളീധരന് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പെ പറഞ്ഞതെന്തിനെന്ന് കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ്. തന്റെ ഭാഗത്തു നിന്നുള്ള വീഴ്ച പാര്‍ട്ടിയോട് അല്ലേ അറിയിക്കേണ്ടതെന്നും സുരേഷ് വിമര്‍ശിച്ചു.
താന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ശശി തരൂരുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ മുരളീധരന് എന്തിനാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ പറഞ്ഞത്. തനിക്ക് വീഴ്ചയുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി വേദിയിലായിരുന്നില്ലേ മുരളിധരന് പറയേണ്ടിയിരുന്നതെന്നും നാട്ടകം സുരേഷ് ചോദിച്ചു.
അതേസമയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കാതെ ജില്ലയില്‍ പരിപാടിക്കെത്തിയ ശശി തരൂരിനെതിരെ പരാതി നല്‍കുമെന്നും നാട്ടകം സുരേഷ് ആവര്‍ത്തിച്ചു. ആര്‍ക്കെതിരെയും അച്ചടക്ക നടപടി എടുപ്പിക്കുകയല്ല തന്റെ ലക്ഷ്യം. സംഘടന കീഴ് വഴക്കങ്ങളില്‍ വ്യക്തത വരുത്തുകയാണ് തന്റെ ലക്ഷ്യം. വിവാദങ്ങള്‍ അവസാനിച്ചതാണെന്നും സുരേഷ് വ്യക്തമാക്കി.
എന്നാല്‍ തരൂരിന്റെ ഓഫിസില്‍ നിന്ന് ആരുമായും തന് ആശയവിനിമയം നടത്തിയിട്ടില്ല എന്നും സുരേഷ് വിശദീകരിച്ചു. തരൂരിന്റെ ഓഫീസില്‍ നിന്ന് പറഞ്ഞ് ഫോണ്‍ വന്നിരുന്നു പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വച്ചു, പിന്നീട് വിളിച്ചിട്ടില്ല. തന്നെ വിളിച്ചതായി തെളിവ് ഉണ്ടാക്കാന്‍ വേണ്ടി ആയിരിക്കാം തരൂരിന്റെ ഓഫീസില്‍ നിന്ന് ഇങ്ങനെ ഒരു ഫോണ്‍കോള്‍ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: