ന്യൂദല്‍ഹി : ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് തുടങ്ങി. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് 5.30ന് അവസാനിക്കും. കോര്‍പ്പറേഷനിലെ 250 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 1,349 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
13,638 പോളിങ് ബൂത്തുകളിലായി 1.45 കോടി വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഭരണം പിടിച്ചെടുത്തത്. പതിനഞ്ചു വര്‍ഷമായി ദല്‍ഹി കോര്പ്പറേഷന് ഭരിക്കുന്നത് ബിജെപിയാണ്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 181 സീറ്റുകളാണ് ബിജെപി നേടിയത്. ആം ആദ്മി പാര്‍ട്ടി 28 സീറ്റുകളും കോണ്‍ഗ്രസ് 30 സീറ്റുകളുമായിരുന്നു നേടിയത്. പോള്‍ ചെയ്യപ്പെട്ടതിന്റെ 36.1 ശതമാനം വോട്ടുകള്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടി 26.2 ശതമാനവും കോണ്‍ഗ്രസ് 21.1 ശതമാനം വോട്ടും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: