തിരുവനന്തപുരം : പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചത്. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ലത്തീന്‍ സഭ. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ പള്ളികളില്‍ ഇന്ന് സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് സമരം ചെയ്യുന്നതിനോട് സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗ മനോഭാവം പ്രതിഷേധാര്‍ഹമാണ്. അതജീവന സമരത്തിന് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പിന്റെ പേരില്‍ പുറത്തിറങ്ങിയ സമരത്തില്‍ പറയുന്നുണ്ട്.
തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ നിസ്സംഗത തുടരുകയാണ്. അതിജീവന സമരത്തിന് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായും അവര്‍ തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമരത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ന്യായമായ ആവശ്യം അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. തുറമുഖം സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: