ന്യൂദല്‍ഹി:മോദിയുടെ ഇന്ത്യ അകത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തും വളരുകയാണ്. മികച്ച തൊഴിലാളികളായും തൊഴില്‍ സംരംഭകരായും മാറി വിദേശരാജ്യങ്ങളില്‍ വിജയതിലകമണിഞ്ഞ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇക്കുറി 10000 കോടിയായി വര്‍ധിച്ചു. ലോകത്ത് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയയ്ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നത് നിസ്സാരനേട്ടമല്ല. വിദേശ ഇന്ത്യക്കാരുടെ ഈ പണം രാജ്യവികസനത്തിന് ഉപയോഗിക്കപ്പെടുന്നുവെന്ന് പല കുറി മോദി പറഞ്ഞതാണ്. മോദിയുടെ ഇന്ത്യയ്ക്ക് പ്രവാസികള്‍ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നത്.
വിദേശത്ത് ഇന്ത്യയുടെ കരുത്തിന്റെയും പ്രതിച്ഛായയുടെയും അവിഭാജ്യഘടകമാണ് വിദേശ ഇന്ത്യക്കാര്‍ എന്ന് മോദി കരുതുന്നു. പ്രവാസി ഭാരതീയര്‍ ഇന്ത്യയുടെ അംബാസഡര്‍മാര്‍ തന്നെയാണെന്നത് മോദിയുടെ പ്രമുഖമായ വാചകമാണ് കാരണം ഈ പ്രവാസികളാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും വിദേശത്ത് ഉയര്‍ത്തിപ്പിടിക്കുന്നത്. തുടര്‍ച്ചയായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി അവിടുത്തെ പ്രവാസി ഇന്ത്യക്കാരുമായി ആശയ സംവേദനം നടത്താന്‍ മറക്കാറില്ല.
ഏതെങ്കിലും ഒരു രാജ്യത്ത് ഇത്രയും വലിയൊരു തുക പ്രവാസികളില്‍ നിന്നും എത്തുന്നത് ഇതാദ്യമാണെന്ന് ലോകബാങ്ക് പറയുന്നു. കോവിഡിന് ശേഷം തൊഴില്‍ രംഗത്ത് വന്ന മാറ്റങ്ങളാണ് ഇന്ത്യയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കൂട്ടിയതെന്നും പറയുന്നു. ഇന്ത്യക്കാര്‍ക്ക് കോവിഡിന് ശേഷം യുഎസ്, യുകെ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ മികച്ച ശമ്പളമുള്ള തൊഴിലിലേക്ക് മാറാന്‍ കഴിഞ്ഞത് ഈ നേട്ടത്തിന് കാരണമായതായി പറയുന്നു.
ഭാരതീയ പ്രവാസികളുടെ പണവരവിന്റെ കാര്യത്തില്‍ 2022ല്‍ 5 ശതമാനം വര്‍ധന ഉണ്ടായതായാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: