തൃശ്ശൂര്‍: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി തൃശ്ശൂരിലെത്തി. രാവിലെ ചിയ്യാരത്തെ കുരിയച്ചിറ സെന്റ് പോള്‍സ് സ്കൂളും സീനിയര്‍ സെക്കന്‍ഡറി വിഭാഗവും സന്ദര്‍ശിച്ച് ഇരു വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് വയസ്സുള്ളപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ പഠിച്ചിരുന്ന വിദ്യാലയമാണ് സെന്റ് പോള്‍സ്. ഇവിടെ അടല്‍റ്റിങ്കറിങ് ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികളില്‍ നൂതനാശയങ്ങളുടെ സംസ്കാരം വളര്‍ത്താന്‍ അടല്‍റ്റിങ്കറിങ് ലാബുകള്‍ സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിന്റെ െ്രെപമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലങ്ങളിലും മൂന്ന് കമ്മ്യൂണിറ്റി സ്കൂളുകളിലും പദ്ധതി നടപ്പിലാക്കുന്നതിന് ഒപ്പോ ധനസഹായം നല്‍കും. പുതിയ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട് എന്ന് കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. കോവിഡിന്റെ രണ്ട് വര്‍ഷങ്ങളില്‍, അതായത് 2020-22ല്‍, എല്ലാ രാജ്യങ്ങളും ജീവിത ഉപജീവനമാര്‍ഗ പ്രതിസന്ധി നേരിട്ടതായി മന്ത്രി പറഞ്ഞു.
എന്നാല്‍ രണ്ട് വര്‍ഷത്തിനൊടുവില്‍ നോക്കുമ്പോള്‍, അമേരിക്കയ്ക്ക് അവിടുത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിനുകള്‍ നല്കാന് കഴിഞ്ഞിട്ടില്ലെന്നും അവരുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും പുനരുജ്ജീവന പാതയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചൈന ആകട്ടെ ലോക്ക്ഡൗണിന് പിന്നാലെ ലോക്ക്ഡൗണ്‍ നേരിടുകയാണ്. വളരെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് അഭിമുഖീകരിക്കുന്ന യുകെ സമ്പദ്വ്യവസ്ഥ ഇപ്പോഴും പ്രതിസന്ധിയിലാണ്. എന്നാല്‍ ഇന്ത്യ ഇതിനകം 200 കോടി വാക്സിന് ഷോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുള്ള അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണിത്. രാജ്യത്തിന്റെ നൂതനാശയങ്ങളും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വളരുന്നു. ഇത് പുതിയ ഇന്ത്യയുടെ ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2014 ല്‍ രാജ്യം 92% മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. എങ്കില്‍ 2022 ആയപ്പോഴേക്കും 97% മൊബൈല്‍ ഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണെന്ന് ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 70,000 കോടി വിലമതിക്കുന്ന മൊബൈല്‍ ഫോണുകളാണ് ഇന്ത്യ ഇന്ന് കയറ്റുമതി ചെയ്യുന്നത്. യുഎസ്, യൂറോപ്യന്‍ ഉപഭോക്താക്കള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണുകളാണ് ഉപയോഗിക്കുന്നത്. ഇത് പുതിയ ഇന്ത്യയുടെ മറ്റൊരു ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു.
വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ‘ഇന്ത്യയുടെ ടെക്ഡെഡ്’ സാങ്കേതിക വൈദഗ്ദ്ധ്യം, അവസരങ്ങള്‍, ആവാസവ്യവസ്ഥ എന്നിവ തൊഴിലുകള്‍ക്കും നൂതനാശയങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പ് വിപുലീകരണത്തിനും വിപുലമായ അവസരങ്ങള്‍ നല്‍കും. അതിനാല്‍ സാങ്കേതിക, കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ വൈദഗ്ധ്യം നേടിയെടുക്കാന്‍ മന്ത്രി വിദ്യാര്‍ഥികളെ ഉപദേശിച്ചു.
സാങ്കേതികവിദ്യയില്‍ നൈപുണ്യം നേടിയ ഇന്ത്യയുടെ ദശാബ്ദമാണ് ‘ടെക്ഡെഡ്’ വരാന്‍ പോകുന്നതെന്ന്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയുടെ സംഭാവനകള്‍ ലോകത്തിന്റെ എല്ലാ മേഖലയിലും കാണാനാകും. നിര്‍മ്മിത ബുദ്ധിയാണ് ഭാവിയുടെ സാങ്കേതികവിദ്യ എന്നും, ആഗോള നിര്‍മ്മിത ബുദ്ധി പങ്കാളിത്തത്തിന്റെ അധ്യക്ഷന്‍ ഇന്ത്യ ആണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: