അഹമ്മദാബാദ്: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 93 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. വന്‍ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം ഉറപ്പിച്ച ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണം പാരമ്യതയില്‍ എത്തിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയും അമിത്ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മൂന്നും നാലും തെരഞ്ഞെടുപ്പ് റാലികളിലാണ് ഓരോ ദിവസവും പങ്കെടുക്കുന്നത്. ഇതുകൂടാതെയാണ് കിലോമീറ്ററുകള്‍ നീളുന്ന റോഡ്ഷോകള്‍. ജനലക്ഷങ്ങളാണ് ഇത്തരം റാലികളിലേക്കും റോഡ് ഷോകളിലേക്കും ഒഴുകിയെത്തുന്നത്.
ആത്മവിശ്വാസം തകര്‍ന്ന കോണ്‍ഗ്രസിന് നിവര്‍ന്നു നില്ക്കാന് പോലുമാകാത്ത അവസ്ഥയാണ്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇതുപ്രകടവുമായിരുന്നു. സംസ്ഥാനത്ത് ഭരണത്തിലേറുമെന്ന് വാക്കാല്‍ പറയുക മാത്രമാണ് കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്കാന് പോലും കാര്യമായി ഒന്നും ചെയ്യുന്നില്ല. ഭാരതമെമ്പാടും കടന്നുപോകുന്ന രാഹുലിന്റെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് കാലുകുത്തിയതുപോലുമില്ല. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രചാരണം നയിച്ചത് രാഹുലായിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ പേരിനുമാത്രം ഒരു ദിവസം പ്രചാരണത്തിനെത്തി.
മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയോ മറ്റു മുതിര്‍ന്ന നേതാക്കളോ സംസ്ഥാനത്തേക്ക് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പുതുതായി ചുമതലയേറ്റ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മാത്രമാണ് അല്പം ചില പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തത്. എന്നാല്‍ ഇതാകട്ടെ വിപരീത പ്രതികരണമാണ് ഉണ്ടാക്കിയത്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശം ഖാര്‍ഗെയ്ക്കെതിരെ പരക്കെ പ്രതിഷേധത്തിനും കാരണമായി. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആശ്വസിക്കാനെങ്കിലും പ്രചരണരംഗത്തുള്ളത്.
ദുര്‍ബലമായ സംഘടനാസംവിധാനവും ഗ്രൂപ്പിസവും മറ്റ് സംസ്ഥാനങ്ങളിലെപോലെ ഗുജറാത്തിലും കോണ്‍ഗ്രസിനെ ക്ഷ യിപ്പിച്ചിരിക്കുകയാണ്. ഭാരത് ജോഡാ യാത്ര കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിനായെന്നാണ് പറയുന്നതെങ്കിലും യാത്ര സംസ്ഥാനത്ത് പ്രവേശിക്കാത്തതിനെചൊല്ലി കോണ്‍ഗ്രസിനകത്തും പുറത്തും കനത്തവിമര്ശനത്തിന് കാരണമായിരുന്നു. കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ നടത്തിയ ഉദയ്പൂര്‍ ചിന്തന്‍ ശിബിരവും അധ്യക്ഷ തെരഞ്ഞെടപ്പുമെല്ലാം പാര്‍ട്ടിയില്‍ യാതൊരുവിധ മാറ്റത്തിനും കാരണമായിട്ടില്ലെന്ന് ഗുജറാത്ത് തെളിയിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 77 സീറ്റുകളില്‍ പകുതിയെങ്കിലും ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷ പോലും കോണ്‍ഗ്രസിനില്ല. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനാവില്ലെങ്കിലും ആപിന്റെ വരവോടെ കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനവും കുത്തനെ കുറയുമെന്നാണ് വിലയിരുത്തല്‍.
ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 89 മണ്ഡലങ്ങളില്‍ വന്‍വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 63.31 ശതമാനമാണ് ആദ്യഘട്ടത്തിലെ പോളിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: