ന്യൂദല്‍ഹി: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ (ജെഎന്‍യു) ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍. ഭീഷണി സ്വരത്തിലുള്ള ചുമരെഴുത്തുകളാണ് അധികവും. ‘ബ്രാഹ്മണന്മാര് കാമ്പസ് വിട്ടുപോകുക’, ‘ഇവിടെ രക്തച്ചൊരിച്ചില്‍ ഉണ്ടാകും’, ‘ബ്രാഹ്മണര്‍ ഭാരതം വിട്ടുപോവുക’, ബ്രാഹ്മണ-ബനിയകളെ (ബനിയ മറ്റൊരു ഉയര്‍ന്ന ജാതിയാണ്), ഞങ്ങള്‍ വരുന്നു, നിങ്ങളോട് പക വീട്ടും’- ഇതെല്ലാമാണ് ജെഎന്‍യു ചുമരുകളില്‍ എഴുതിയ മുദ്രാവാക്യങ്ങള്‍.
“വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സദാചാരമൂല്യങ്ങള്‍ക്ക് പേര് കേട്ടതാകണം വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ബ്രാഹ്മണരെയും ബനിയസമുദായക്കാരേയും ആക്രമിക്കുമെന്ന മുദ്രാവാക്യം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം പ്രസിദ്ധ സ്ഥാപനങ്ങള്‍ ഒരു വിഭാഗം ദുരുപയോഗം ചെയ്യുകയാണ്. “- സ്മൃതി ഇറാനി പറഞ്ഞു.
ഇതേക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സ്കൂളിന്റെയും തര്‍ക്കപരിഹാര കമ്മിറ്റിയുടെയും ഡീനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ ഒന്നിട് ജെഎന്‍യുവിന്റെ പല ചുമരുകളിലും ബ്രാഹ്മണര്‍ക്കും ബനിയ സമുദായക്കാര്‍ക്കും എതിരായ മുദ്രാവാക്യങ്ങള്‍ ചുമരെഴുത്തായി പ്രത്യക്ഷപ്പെടുകയായിരുന്നു.
ഇടത്-ലിബറല്‍ ഗൂഢസംഘങ്ങള്‍ എതിര് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നു- ജെഎന്‍യു ടീച്ചേഴ്സ് ഫോറം
ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. “ഇടത്-സ്വതന്ത്ര ഗൂഢസംഘങ്ങള്‍ എതിര് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇത് നശീകരണ വാസനയുടെ ഏറ്റവും മോശം പ്രവൃത്തിയാണ്”- ജെഎന്‍യു ടീച്ചേഴ്സ് ഫോറം ട്വിറ്ററില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: