തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സായ സൂര്യ എന്ന യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജീവനൊടുക്കി. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26)വിനെ ആണ് കേസിലെ വിചാരണയ്ക്കിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജു മുന്ും പലതവണ ആത്മഹതക്ക് ശ്രമിച്ചിരുന്നു. 2016 ജനുവരി 27 ബുധന്‍ രാവിലെ 10 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം. പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോണ്‍സ് ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യഭവനില്‍ ശശിധരന്റെ മകള്‍ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സൂര്യയും ഷിജുവും ആറുമാസമായി പ്രണയത്തിലായിരുന്നു. പരിചയത്തിലായതിനുശേഷം ഷിജു അപകടത്തില്‍പ്പെട്ട് സൂര്യ ജോലിചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതോടെയാണ് പ്രണയത്തിലാകുന്നത്. ബന്ധം രണ്ടുപേരുടെയും വീട്ടില്‍ അറിയിക്കുകയും വിവാഹം ആലോചിക്കുകയുംചെയ്തിരുന്നു. ഷിജുവിന്റെ സഹോദരന്റെ വിവാഹശേഷം ഇവരുടെ വിവാഹം നടത്താമെന്ന ധാരണയില്‍ ഇരുവീട്ടുകാരും എത്തി.
എന്നാല്‍, ഇതിനിടെ സൂര്യയുടെ ഫെയ്സ്ബുക്ക് സുഹൃദ്ബന്ധത്തില്‍ ഷിജുവിന് സംശയമുണ്ടായി. ഇതു സംബന്ധിച്ച് രണ്ടുപേരും തമ്മില്‍ തെറ്റിപിരിഞ്ഞു. ഈ വൈരാഗ്യമാണ് കൊലയിലെത്തിച്ചത്. ഇതിനുവേണ്ടി പ്രതി വ്യക്തമായ ആസൂത്രണം നടത്തിയിരുന്നു. സൂര്യയുമായി വീണ്ടും കൂട്ടുകൂടുകയും കൊല നടക്കുന്നതിന്റെ തലേന്ന് ഷിജു സൂര്യയെ വിളിച്ച് തനിക്ക് വസ്ത്രം എടുക്കുന്നതിനുവേണ്ടി ആറ്റിങ്ങലില്‍ വരണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. രാവിലെ അവിടെയെത്തിയ സൂര്യയെ, സംസാരിക്കാനുണ്ടെന്നും അതിനുശേഷം ഡ്രസ് എടുക്കാമെന്നും പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ട്ടിക്കൊണ്ടുപോകുകയായിരുന്നു.
പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ സൂര്യ ദേഷ്യപ്പെട്ട് പിന്തിരിഞ്ഞ് നടക്കുകയും ഇയാള്‍ ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ഷിജു തയ്യാറാക്കിവച്ച സൂര്യയുടേതായ ആത്മഹത്യാകുറിപ്പ് സൂര്യയുടെ പേഴ്സിനുള്ളില്‍ തിരുകിവച്ചതിനുശേഷമാണ് സ്ഥലംവിട്ടത്. സ്വയം കഴുത്തറുത്ത് മരിക്കുന്നതായിട്ടാണ് ആത്മഹത്യാകുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: