Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം കലാപത്തിനു പിന്നില്‍ വിദേശചാരന്മാരും സംസ്ഥാന സര്‍ക്കാരും; മുല്ലൂര്‍ നിവാസികളെ തൊടാമെന്ന് ഇനി കരുതേണ്ട: കെ.പി.ശശികല

മുഖ്യമന്ത്രി വിഴിഞ്ഞത്തെ പാതിരിമാര്‍ക്ക് നട്ടെല്ലു പണയം വച്ചോ എന്നും സംശയിക്കണമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുക, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, മുല്ലൂര്‍ നിവാസികളെ അക്രമിച്ച കലാപകാരികളെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദുഐക്യവേദി വിഴിഞ്ഞത്തേക്ക് സംഘടിപ്പിച്ച ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 08:20 pm IST
in Kerala

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന കലാപത്തിനു പിന്നില്‍ വിദേശചാരന്മാരും സംസ്ഥാന സര്‍ക്കാരുമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണം അട്ടിമറിക്കാനാണ് ദുബായ് ഷേഖ് പ്രത്യേക ദൂതന്‍ വഴി സമരനേതാക്കള്‍ക്ക് പണം എത്തിച്ചുനല്‍കിയത്. മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള ദുബായ് യാത്ര സംശയാസ്പദമാണ്. മുഖ്യമന്ത്രി വിഴിഞ്ഞത്തെ പാതിരിമാര്‍ക്ക് നട്ടെല്ലു പണയം വച്ചോ എന്നും സംശയിക്കണമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുക, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, മുല്ലൂര്‍ നിവാസികളെ അക്രമിച്ച കലാപകാരികളെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദുഐക്യവേദി വിഴിഞ്ഞത്തേക്ക് സംഘടിപ്പിച്ച ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച് തുറമുഖ നിര്‍മാണം നടത്തുന്നതിന് അനുകൂല സാഹചര്യമൊരുക്കാനും അക്രമങ്ങള്‍ തടയാനും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിലും പരാജയപ്പെട്ട ജില്ലാകളക്ടറെ തത്സ്ഥാനത്തുനിന്ന് മാറ്റണം. തുറമുഖത്തിലേക്ക് നിര്‍മാണസാമഗ്രികളുമായി വന്ന വാഹനങ്ങള്‍ മൂന്ന് മണിക്കൂര്‍ തടഞ്ഞിട്ട് അക്രമികള്‍ക്ക് ആളെക്കൂട്ടാന്‍ സാഹചര്യമൊരുക്കിയ വിഴിഞ്ഞം സിഐയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം. 50 ല്‍ അധികം പോലീസുകാര്‍ ക്രൂര ആക്രമണത്തിനു വിധേയമായിട്ടും അവരുടെ വേദനകള്‍ക്ക് പരിഹാരം കണ്ടെത്തി അക്രമികളെ അറസ്റ്റുചെയ്യാന്‍ തയ്യാറാകാത്ത ജില്ലയിലെ ഉന്നത പോലീസ് അധികാരികളെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.

ഒരുകൂട്ടം മതഭ്രാന്തന്മാരുടെ ഭ്രാന്തിന് മുന്നില്‍ തുറമുഖ നിര്‍മാണം തടസപ്പെടുത്താന്‍ പറ്റില്ല. ആയ് രാജവംശ കാലം മുതല്‍ നിലനിന്നിരുന്നതാണ് വിഴിഞ്ഞം തുറമുഖം. അന്നൊന്നും പരിസ്ഥിതിക്ക് ഒരു കോട്ടവും വന്നിട്ടില്ല. 1991 ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോഴും 2015ല്‍ ധാരണാപത്രം ഒപ്പിട്ടപ്പോഴും ഉണ്ടാകാത്ത കലാപം നിര്‍മാണം പൂര്‍ത്തിയാകുന്ന സമയത്തുണ്ടാകുന്നതിനു പിന്നില്‍ ചില വിദേശരാജ്യങ്ങളുടെ ചാരന്മാരുടെ ഇടപെടലാണ്. ഇന്ത്യയിലെ ഒരേ ഒരു മദര്‍പോര്‍ട്ടാണ് വിഴിഞ്ഞത്തേത്. ദുബായിയും ചൈനയും അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യമാണ് മദര്‍പോര്‍ട്ട് ഇന്ത്യയില്‍ വരരുതെന്നത്. പള്ളിമണി അടിച്ച് ആളെക്കൂട്ടാന്‍ മാത്രമല്ല അവര്‍ ദൂതന്മാര്‍ വഴി പണമെത്തിക്കുന്നത്. മതേതരത്വം പറയുന്ന കേരളത്തില്‍ തുറമുഖത്തിന് മതമുണ്ടോ എന്നും പള്ളിമണി അടിച്ച് ആളെക്കൂട്ടുന്ന മത മുഷ്‌ക് ഇനി അനുവദിക്കാനാകില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

തുറമുഖത്തിനു വേണ്ടി വസ്തുവും തൊഴിലും നഷ്ടമായ മുല്ലൂരിലെ ജനങ്ങളെ ലത്തീന്‍ കത്തോലിക്കാ പാതിരിമാരുടെ നേതൃത്വത്തില്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു. നിരവധി വീടുകളില്‍ അക്രമമുണ്ടായി. ഗര്‍ഭിണികളെപ്പോലും അക്രമിച്ചു. സ്ഥലം എംഎല്‍എയോ മന്ത്രിമാരോ അവരുടെ വേദന കാണാനെത്തിയില്ല. ഫോണില്‍പ്പോലും അന്വേഷിച്ചില്ല. അതുകൊണ്ടുതന്നെ ഹിന്ദുഐക്യവേദി മുല്ലൂര്‍ നിവാസികളോടൊപ്പം തുറമുഖ നിര്‍മാണം പൂര്‍ത്തിയായി പ്രശ്‌നങ്ങള്‍ അവസാനിക്കുംവരെ കൂടെയുണ്ടാകുമെന്ന് ഈ മണ്ഡലകാലത്ത് ഉറപ്പു നല്‍കുകയാണെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.

2018 ലെ ശബരിമല കാലത്ത് നാമജപം നടത്തിയവരെ ക്രൂരമായി മര്‍ദിക്കുകയും ആഴ്ചകളോളം ജയിലിലിടുകയും ചെയ്ത പോലീസ് ഇന്ന് നിര്‍ജീവമാണ്. അന്ന് കോടതി നിര്‍ദേശത്തിന്റെ പേരുപറഞ്ഞ് ശബരിമലയില്‍ ആചാരം ലംഘിച്ചവര്‍ ഇന്ന് ഹൈക്കോടതി വിധി വന്നിട്ടുപോലും നടപ്പാക്കുന്നില്ല. നാമജപം നടത്തിയതിന്റെ പേരില്‍ ശബരിമല തന്ത്രിക്കുനേരെ പോലും നടപടിയെടുത്തവര്‍ക്ക് പാതിരിമാര്‍ക്കു മുന്നില്‍ മുട്ടിടിക്കുന്നു. പോലീസിന്റെ ഗതികേടില്‍ സഹതാപമുണ്ട്. ആരാണ് പോലീസിന്റെ കൈകള്‍ കെട്ടുന്നത്. സംസ്ഥാന സര്‍ക്കാര്‍ കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിനാലാണ് പോലീസ് നിര്‍ജീവമായത്. ഓഖി ദുരന്തസമയത്ത് നല്‍കിയ വാഗ്ദാനമനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസം നടത്താത്തത് സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ്. ഇതിന്റെ പേരില്‍ മുല്ലൂരിലെ ജനങ്ങളെ അക്രമിക്കാമെന്ന് കരുതിയാല്‍ നോക്കിനില്‍ക്കില്ലെന്നും ശശികല ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.

ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ കിളിമാനൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. മുക്കോലയില്‍ നിന്ന് ആരംഭിച്ച് ആയിരങ്ങള്‍ പങ്കെടുത്ത റാലി മുല്ലൂരില്‍ ബാരിക്കേഡുയര്‍ത്തി പോലീസ് തടഞ്ഞു. സംസ്ഥാന സംഘടനാ കാര്യദര്‍ശി സി. ബാബു, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, ജില്ലാസംഘടനാ സെക്രട്ടറി വഴയില ഉണ്ണി, ജനറല്‍ സെക്രട്ടറി ബിജു, ജ്യോതീന്ദ്രകുമാര്‍, സന്ദീപ് തമ്പാനൂര്‍ എന്നിവരും മഹിളാ ഐക്യവേദി പ്രവര്‍ത്തകരും മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags: keralaVizhinjamകെപി ശശികല ടീച്ചര്‍വിഴിഞ്ഞം സമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.