അഹമ്മദാബാദ്: ഗുജറാത്തിന്റെ അഭിമാനത്തിന്റെയും മഹത്വ ത്തിന്റെയും ഏറ്റവും ശക്തനായ ആള്‍രൂപമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹത്തെ അവഹേളിക്കുന്നത് ഗുജറാത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ബിജെപി മീഡിയ സെന്ററില്‍ നടത്തിയ വാര് ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനെന്ന് വിളിച്ച കോണ്‍ ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെ രാജ്നാഥ് സിങ് ആഞ്ഞടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥയുടെ മാത്രം പ്രതിഫലനമല്ല. എല്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും കൂട്ടായ ചിന്താഗതിയുടെ പ്രതിഫലനമാണത്. ഗുജറാത്തിലെ ജനങ്ങള്‍ ഇതിന് തക്ക മറുപടി നല്‍കുമെന്നും സിങ് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യ സമ്പ്രദാ യങ്ങളുടെയും പാരമ്പര്യങ്ങളുടെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ആരോഗ്യകരമായ രാഷ്ട്രീയത്തില്‍ ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയ, രാഹുല്‍, മണിശങ്കര്‍ അയ്യര്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി യെകുറിച്ച് നടത്തിയ നിഷേധാത്മക പരാമര്‍ശങ്ങളെല്ലാം ഉള്‍പ്പെടുത്തിയ പ്രചാരണ വീഡിയോയും ഇന്നലെ ബിജെപി പുറത്തിറക്കി. കഴിഞ്ഞദിവസം ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയെ രാവണനെന്ന് വിളിച്ച് അവഹേളിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: