കൊച്ചി : യുജിസി ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍വ്വകലാശാല വിസിയെ നിയമിക്കാന്‍ സാധിക്കൂ. സിസാ തോമസിന് തന്നെ സാങ്കേതിക സര്‍വ്വകലാശാല വിസിയായി തുടരാമന്ന് ഹൈക്കോടതി. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം നടത്താനാകില്ല. സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറെ ഗവര്‍ണര്‍ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
യുജുസി യോഗ്യത ഇല്ലാത്തവരെ വിസി സ്ഥാനത്തേയ്‌ക്ക് നിയമിക്കാനാകില്ല. വിഷയത്തില്‍ യുജിസിയുടെ നിലപാടും ശ്രദ്ധേയമാണ്. സര്‍വ്വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാവില്ല. സര്‍ക്കാര്‍ നടപടികളെ ഗവര്‍ണര്‍ തള്ളിയതില്‍ അപാകതയില്ല. ഡോ. സിസ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് ശരിയല്ല. കെടിയു വിസി നിയമനത്തിനായി മൂന്ന് ദിവസത്തിനുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നടപടി കൈക്കൊള്ളണം. പുതിയ വിസിയെ നിയമിക്കുന്നത് വരെ താത്കാലിക വിസിയായി സിസയ്‌ക്ക് തുടരാമെന്നും ഹൈക്കോടതി അറിയിച്ചു.
എന്നാല്‍ വിസിയുടെ നിയമനത്തിലെ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത് ചാന്‍സലര്‍ എന്ന നിലയിലല്ല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ. സിസ തോമസിന് വിസിയായി ചുമതല നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കും. അത്യപൂര്‍വ നീക്കത്തിലൂടെയാണ് സര്‍ക്കാരിന്റെ ഹര്‍ജി. ഒരിക്കല്‍ കീര്‍ത്തി നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ഹൈക്കോടതി പറഞ്ഞു.
സുപ്രീംകോടതിയുടെയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേയും ഉത്തരവുകളുടെയും യുജിസി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിനു നല്‍കിയതെന്നു ചാന്‍സലറുടെ അഭിഭാഷകന്‍ അഡ്വ. എസ്.ഗോപകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: