തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നടന്ന അക്രമണപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി ജി.ആര്. അനിലിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വ കക്ഷിയോഗം പൂര്‍ണ്ണ പരാജയമായിരുന്നെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ് പറഞ്ഞു. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളും, ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ച തുറമുഖ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജില്ലാഭരണകൂടം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു.
130 ദിവസമായി ഒരു പ്രദേശമാകെ പ്രതിസന്ധിയിലാവുകയും, ലോകം ശ്രദ്ധിക്കുന്ന തുറമുഖ നിര്‍മ്മാണം നിലയ്ക്കുകയും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാരിന് ചലിയ്ക്കുവാന്‍ സാധിക്കുന്നില്ല. തലസ്ഥാന ജില്ല കലാപ സമാനമായ അന്തരീക്ഷത്തിലേയ്ക്ക് നീങ്ങുമ്പോള്‍ മുഖ്യമന്ത്രി പാലിക്കുന്ന മൗനം ദുരൂഹമാണ്. തുറമുഖ വിരുദ്ധ സമരക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രദേശവാസികളെ കാണുവാന്‍പോലും സര്‍ക്കാര്‍ പ്രതിനിധികള്‍ തയ്യാറായിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ കഴിവ്കേട് മറച്ചുവയ്ക്കാന്‍ കലാപത്തിന് സര്‍ക്കാര്‍ കൂട്ടുനില്കുകയാണ്. അടിയന്തിരമായി പ്രശ്നങ്ങള്‍ പരിഹരിച്ച് സമൂഹത്തില്‍ സമാധാനമുണ്ടാക്കുവാനും,തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനും മുഖ്യമന്ത്രി നേതൃത്വം നല്‍കണമെന്നും വി.വി.രാജേഷ് അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: