കൊല്ലം: ഏകീകൃത സിവില്‍ നിയമം ചില മതങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന പ്രചാരണം ശരിയല്ലെന്ന് ബിജെപി മുന്‍ സംസ്ഥാനവക്താവ് പി.ആര്.ശിവശങ്കര്‍. ഭാരതീയ അഭിഭാഷക പരിഷത് ജില്ലാ കമ്മിറ്റി ദേശീയ നിയമദിനത്തില്‍ ഏകീകൃത സിവില്നിയമത്തെക്കുറിച്ചു നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നത് എതിര്‍ക്കുന്നവര്‍ അവകാശപ്പെടുന്നത് ചില മതങ്ങളിലെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കപ്പെടുമെന്നും ഇവിടെ കലാപം ഉണ്ടാകുമെന്നുമാണ്. ഏതെങ്കിലും ഒരു മതത്തെ വലുതാക്കാനോ മറ്റു മതങ്ങളെ ചെറുതാക്കാനോ ഏകീകൃത സിവില്‍ നിയമം കൊണ്ട് സാധിക്കില്ല.
അത്തരം പ്രചാരണങ്ങള്‍ വ്യക്തമായ താല്പര്യസംരക്ഷണത്തിനാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ സി. രാജേന്ദ്രന് മോഡറേറ്ററായി. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.അരുള്‍ വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിളക്കുടി എസ്. രാജേന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു. അഖില കേരള ചര്‍ച്ച ആക്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് അഡ്വ. ബോറിസ് പോള്‍, ഇടതുചിന്തകന്‍ അഡ്വ. ബി.എന്‍.ഹസ്കര്‍, അഡ്വ.പി.ജയചന്ദ്രന്, അഡ്വ. സി.കെ മിത്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: