ചെന്നൈ: മലയാളം നടി മഞ്ജിമ മോഹന്‍ തമിഴ് നടന് ഗൗതം കാര്‍ത്തിക്കും തിങ്കളാഴ്ച ചെന്നൈയില്‍ വിവാഹിതരായി. ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാണ്.
പഴയകാല തമിഴ് നടന് കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. ഗൗതം കാര്‍ത്തിക്കും മഞ്ജിമമോഹനും തമിഴ് ചിത്രമായ ദേവരാട്ടത്തില്‍ നായികാനായകന്മാരായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് പരിചയത്തിലാവുന്നത്. പിന്നീട് പ്രണയമായി.
ഐവറി നിറത്തിലുള്ള സാരിയും ബ്ലൗസും പരമ്പരാഗത സ്വര്‍ണ്ണാഭരണങ്ങളും അണിഞ്ഞ മഞ്ജിമയെയും വെള്ള നിറത്തിലുള്ള ഷര്‍ട്ടും സ്വര്‍ണ്ണക്കരയുള്ള മുണ്ടുമായിരുന്നു ഗൗതം കാര്‍ത്തികിന്റെ വേഷം. ഒരു പരമ്പരാഗത വധുവിനെപ്പോലെ വളയും മാലയും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞായിരുന്നു മഞ്ജിമ.
വിവാഹഫോട്ടോ പങ്കുവെച്ചുകൊണ്ട് ഗൗതം കാര്‍ത്തിക് കുറിച്ചതിങ്ങിനെ:”ഇപ്പോഴും എപ്പോഴും” (നൗ ആന്റ് ഫോറെവര്‍).
സംവിധായകന് മണി രത്നം, ഗൗതം മേനോന്, നടന്മാരായ ആര്.കെ. സുരേഷ്, വിക്രം സുരേഷ്, ശിവകുമാര്‍, അശോക് ശെല്വന്, ഐശ്വര്യ രജനീകാന്ത്, ആദി, നിക്കി ഗല്‍റാണി തുടങ്ങി ഒട്ടേറെപ്പേര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. മണിരത്നത്തിന്റെ കടല്‍ എന്ന സിനിമയിലൂടെയാണ് ഗൗതം കാര്‍ത്തിക് നടനായി അരങ്ങേറിയത്.
മഞ്ജിമ മോഹന്‍ മലയാളസിനിമയില്‍ 2015ലെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമയിലെ പ്രമുഖ ക്യാമറാമാനായ വിപിന്‍ മോഹന്റെയും നര്‍ത്തകിയായ കലാമണ്ഡലം ഗിരിജയുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: