ന്യൂദല്‍ഹി: കായിക രംഗത്ത് ശക്തമായ അധികാരസ്ഥാനമായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് രാജ്യസഭാംഗമായ ഒളിമ്പ്യന്‍ പി.ടി.ഉഷ മത്സരിക്കും. ഉഷ തന്നെ ഇക്കാര്യം ഫേസ്ബുക്കില്‍ അറിയിച്ചു. ഫേസ് ബുക്കില്‍ ഉഷയുടെ പോസ്റ്റിന് വന്പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ 376 കമന്റുകള്‍ എത്തിക്കഴിഞ്ഞു. ജയിച്ചാല്‍ കേരളത്തില്‍ നിന്നും ആദ്യ ഐഒഎ പ്രസിഡന്റായിരിക്കും ഉഷ.
അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി.ടി.ഉഷ പറഞ്ഞു. പ്രധാനമന്ത്രി മോദി തന്നെയാണ് ഉഷയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യുന്നതിന് മുന്‍കയ്യെടുത്ത്. രാജ്യാന്തര പ്രശസ്തിയുള്ള ഉഷ റെയില്‍വേ ജോലിയുമായി ഒതുങ്ങിക്കഴിയുമ്പോഴാണ് അവരുടെ കഴിവ് തിരിച്ചറിഞ്ഞ് മോദിയുടെ നേതൃത്വത്തില്‍ ഉഷയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ നീക്കമുണ്ടായത്.
പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിംഗ് ഓഫീസര്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം ഉഷ അറിയിച്ചത്.തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബര്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 25 മുതല്‍ 27 വരെ നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പേര് പിന്‍വലിക്കാം. നിലവില്‍ രാജ്യസഭാംഗമാണ് പി.ടി ഉഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: