ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രികയായ സങ്കല്‍പ് പത്ര പ്രകാശനം ചെയ്തു. ഭീഷണികളും തീവ്രവാദ സംഘടനകളുടെയും ഇന്ത്യാ വിരുദ്ധ ശക്തികളുടെയും സ്ലീപ്പർ സെല്ലുകളും തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും സംസ്ഥാനത്ത് ‘തീവ്രവാദ വിരുദ്ധ സെൽ’ രൂപീകരിക്കുമെന്ന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.
2036ലെ ഒളിംപിക്‌സിന് വേദിയാകാനുതകുന്ന തരത്തില്‍ ഗുജറാത്തിലെ കായിക സംവിധാനങ്ങള്‍ വിപുലീകരിക്കുമെന്നും ഇതിന്റെ ഭാഗമായി ഗുജറാത്ത് ഒളിമ്പിക് മിഷനു കീഴിൽ ലോകോത്തര കായിക സൗകര്യ കേന്ദ്രങ്ങൾ നിർമിക്കുമെന്നും ജെ. പി. നദ്ദ വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള പുതിയ നിയമം കൊണ്ടുവരും. പെണ്‍കുട്ടികള്‍ക്ക് പ്രീ പ്രൈമറി തലം മുതല്‍ ബിരുദാനന്തര ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്നും ഗുജറാത്തിനെ ഒരു ട്രില്യണ്‍ മൂല്യമുള്ള സാമ്പത്തിക ശക്തിയാക്കുമെന്നും പത്രികയില്‍ ബിജെപി വാഗ്ദാനം നല്‍കുന്നുണ്ട്.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കല്‍, ഒരു ലക്ഷം വനിതകള്‍ക്ക് തൊഴില്‍, വ്യവസായ ഇടനാഴി, സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം, 20 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍, സൗരാഷ്‌ട്ര മേഖലയ്‌ക്ക് പ്രത്യേക കുടിവെള്ള പദ്ധതികള്‍, കൂടുതല്‍ എംയിസ് ആശുപത്രികള്‍, 10,000 കോടി രൂപയുടെ കാര്‍ഷികവിള സംഭരണ പദ്ധതി തുടങ്ങിയ വാഗ്ദാനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാർഷിക അടിസ്ഥാന വികസനത്തിന് 10,000 കോടി രൂപ, ജലസേചന സംവിധാനം ശക്തിപ്പെടുത്താൻ 25,000 കോടി രൂപ ചെലവഴിക്കും. ഗോശാലകളുടെ ശാക്തീകരണത്തിന് 500 കോടി,ആയിരം മൊബൈൽ വെറ്ററിനറി ആശുപത്രികൾ കൂടി ആരംഭിക്കും. ദക്ഷിണ ഗുജറാത്തിലും സൗരാഷ്‌ട്രയിലും രണ്ട് സീ ഫുഡ് പാർക്കുകൾ ഒരുക്കും. യുവാക്കൾക്കായി 20 ലക്ഷം തൊഴിലവസരങ്ങൾ വികസിപ്പിക്കും.സ്‌കൂൾ ഓഫ് എക്‌സലൻസ് തയ്യാറാക്കാൻ 10,000 കോടി രൂപ ചെലവഴിക്കും.
രാജ്യത്തെ ആദ്യത്തെ ബ്ലൂ ഇക്കണോമി ഇൻഡസ്ട്രിയൽ കോറിഡോർ സജ്ജമാകും. മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തും. മുഴുവൻ ഗുജറാത്തിനെയും 04, 06 പാതകളുമായി ബന്ധിപ്പിക്കും. മേൽപ്പാലം നിർമിക്കും. ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ എന്നിവർ പങ്കെടുത്തു. പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി ബിജെപി നവംബര്‍ അഞ്ചു മുതല്‍ 15 വരെ ഗുജറാത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിര്‍ദ്ദേശപ്പെട്ടികള്‍ സ്ഥാപിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഗുജറാത്തിന്റെ മക്കളായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൊറാര്‍ജി ദേശായി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ അപമാനിച്ചതാണ് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സര്‍ദാര്‍ പട്ടേല്‍ തങ്ങളുടേതാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. മരണപ്പെട്ട് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ദാര്‍ പട്ടേലിന് ഭാരതരത്‌ന നല്‍കിയത്. ഗാന്ധി-നെഹ്‌റു കുടുംബം അല്ലാത്ത നരസിംഹറാവു പ്രധാനമന്ത്രി ആയതിനാലാണ് അന്ന് നല്‍കിയത്.
ഗാന്ധി-നെഹ്‌റു കുടുംബത്തില്‍പെട്ട ആളായിരുന്നു അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയെങ്കില്‍, ബിജെപി സര്‍ക്കാറിന്റെ കാലത്ത് അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയ സമയത്ത് മാത്രമെ സര്‍ദാര്‍ പട്ടേലിന് ഭാരതരത്‌ന ലഭിക്കുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറുടെ അവസ്ഥ അറിയണമെങ്കില്‍ രാഹുല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലില്‍ പോയി താമസിക്കണമെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: