തിരുവനന്തപുരം: സമസ്തയ്ക്ക് പിന്നാലെ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ചെറുപ്പക്കാരുടെ ഫുട്ബോള്‍ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതല്‍ മുസ്ലിം മതനേതാക്കള്‍ രംഗത്ത്. ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ.പി. വിഭാഗവും രംഗത്തെത്തി. ഫുട്ബോള്‍ ലഹരിയെ എതിര്‍ക്കാന്‍ മതനേതൃത്വം രംഗത്തുവരണമെന്ന് എസ്.വൈ.എസ്. നേതാവ് പേരോട് അബ്ദുറഹ്മാന് സഖാഫി ആവശ്യപ്പെട്ടു. വിശ്വാസികള്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്മാറണം.
ഫുട്ബോള്‍ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് വാദിച്ച് സലഫി പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന് ഐദീദും രംഗത്തെത്തി. ഫുട്ബോളിന്റെയും ക്രിക്കറ്റിന്റേയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു. ഇവര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. ഇവരെ പുകഴ്ത്തി കുറേ പേര് സമയം കളയുകയാണ്. കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ അതിനുവേണ്ടി കോടികള്‍ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അര്ഥവുമില്ലാത്തവരാണ് ഇവരെല്ലാം. യുവാക്കള്‍ പറയുന്നതിലും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വാക്കുകളിലും താരങ്ങളെ കണ്‍കണ്ട ദൈവമെന്ന് വിശേഷിപ്പിക്കുന്നുവെന്നും ഇതൊന്നും ഇസ്ലാമികമല്ലെന്നും മുഹ്സിന് ഐദീദ് പറഞ്ഞു.
ഫുട്ബോളിന്റേയും ക്രിക്കറ്റിന്റേയും പേരില്‍ യുവാക്കള്‍ അവരുടെ ജീവതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോള്‍ അത് തിരുത്താന്‍ പോലും ആളുകള്‍ക്ക് ധൈര്യമില്ലാതായിരിക്കുന്നുവെന്നായിരുന്നു മുഹ്സിന് ഐദീദ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: