തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപി-കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ മുണ്ടുപൊക്കികാണിച്ചതായി പരാതി. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനെതിരെയാണ് പരാതി.
യുഡിഎഫ് തിരുവനന്തപുരം നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് പി പത്മകുമാറാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ നഗരസഭാ മെയിൻ ഓഫീസിൽ പ്രവേശിച്ച രാജു യുഡിഎഫ് വനിതാ കൗൺസിലർമാർ ഉൾപ്പെടെ ഉള്ളവരെ അസഭ്യം പറയുകയും മുണ്ട് ഉയർത്തിക്കാട്ടി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതുവെന്ന് പരാതിയില്‍ പറയുന്നു.
ഒരു മാസത്തോളമായി മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വനിതാ കൗൺസിലർമാർ ഉൾപ്പെടെ സമരത്തിലാണ്. തിരുവനന്തപുരം നഗരസഭയിലെ കരാർ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ വേണ്ടി മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് തയ്യാറാക്കിയ കത്ത് പുറത്തു വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ഇക്കാര്യത്തില്‍ സിപിഎം അംഗങ്ങള്‍ പോലും രണ്ടു തട്ടിലാണ് എന്നറിയുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: