ന്യൂദല്‍ഹി: പാകിസ്ഥാന് കയ്യേറിയ പാക് അധിനിവേശ കശ്മീര്‍ ഒരു നാള് ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടി റിച്ച ഛദയ്ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം. ഇന്ത്യന്‍ സേനയെ അപമാനിച്ച ബോളിവുഡ് നടി റിച്ച ഛദയ്ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം. ശക്തമായതോടെ ട്വീറ്റ് റിച്ച ഛദയ്ക്ക് പിന്‍വലിക്കേണ്ടി വന്നു. പിന്‍വലിച്ചിട്ടും റിച്ച ഛദയ്ക്കെതിരായ സമൂഹമാധ്യമ ആക്രമണം തുടരുകയാണ്.
പാകിസ്ഥാന് കയ്യേറിയ പാക് അധിനിവേശ കശ്മീര്‍ ഒരു നാള് ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന് കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പ്രസ്താവിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് റിച്ച ഛദ “ഗാല്‍വന്‍ ഹൈ പറയുന്നു” എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും റിച്ച ഛദയ്ക്കെതിരെ സമൂഹം ആഞ്ഞടിച്ചത്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ റിച്ച ഛദ ഈ ട്വീറ്റ് പിന്‍വലിച്ചു.
ഇന്ത്യന്‍ പട്ടാളം ചൈനീസ് പട്ടാളക്കാരുമായി ഏറ്റുമുട്ടിയ സ്ഥലമാണ് അതിര്‍ത്തി പ്രദേശമായ ഗാല്‍വന്‍. ആ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ 38 ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു. അന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മോദി സര്‍ക്കാരിനെതിരെ ചൈനീസ് പട്ടാളം ഇന്ത്യന്‍ ഭൂമി കയ്യേറിയെന്ന വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ഗാല്‍വന്‍ ഏറ്റുമുട്ടലിനോട് ഇന്ത്യ ശക്തമായി പ്രതികരിച്ചതോടെ ചൈന പ്രകോപനം മതിയാക്കി സമാധാന പാതയിലേക്ക് തിരിച്ചുപോയി. ചൈനീസ് സൈന്യം കയ്യേറിയ ഇടത്തില്‍ നിന്നും പിന്മാറാന് തുടങ്ങുകയാണ്.
അതിനിടയിലാണ് ഗാല്‍വനെ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണത്തിന്റെ ചുവയുള്ള പരിഹാസം നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറലിനെതിരെ ഉയര്‍ത്തിയച്. പാകിസ്ഥാന് അധിനിവേശ കശ്മീര്‍ ഇന്ത്യന്‍ പട്ടാളം തിരിച്ചുപിടിക്കുമെന്ന ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയ്ക്കെതിരെ ഗാല്‍വനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പരിഹസാം തൊടുക്കാനുള്ള റിച്ച ഛദയുടെ നീക്കത്തില്‍ ശക്തമായ തിരിച്ചടിയാണ് സമൂഹമാധ്യമങ്ങളില്‍ കിട്ടിയത്. ഇതോടെ റിച്ച ഛദ വിവാദ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
കടുത്ത മോദി സര്‍ക്കാര്‍ വിമര്‍ശകനായ അനുരാഗ് കാശ്യപിന്റെ സംഘാംഗമാണ് റിച്ച ഛദ. അനുരാഗ് കാശ്യപിന്റെ ഗാംങ്സ് ഓഫ് വാസെയ്പൂര്‍ എന്ന സിനിമയിലൂടെയാണ് റിച്ച ഛദ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡ് നടനും മോഡലുമായ അലി ഫസലിനെയാണ് രണ്ടര വര്‍ഷം മുന്‍പ് റിച്ച ഛദ വിവാഹം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: