ന്യൂദല്‍ഹി: കോഴിക്കോട് കേസരിഭവനില്‍ നവംബര്‍ 28 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ്കമ്മ്യൂണിക്കേഷനും (മാഗ് കോം) ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയും(ജെ.എന്‍.യു.)തമ്മില്‍ അക്കാദമിക്ക് രംഗത്ത് പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു.
ജെ.എന്‍.യു. ക്യാമ്പസില്്നടന്ന പരിപാടിയില്‍ ജെ.എന്യു. വൈസ്ചാന്‍സലര്‍ ശാന്തിശ്രീദുലിപ്പുടി പണ്ഡിറ്റ് , പ്രജ്ഞ പ്രവാഹ് ദേശീയ സംയോജക് ജെ നന്ദകുമാര്‍, കേസരി മുഖ്യ പത്രാധിപര്‍ എന്‍ ആര് മധു, ഓര്‍ഗനൈസര്‍ മുഖ്യ പത്രാധിപര്‍ പ്രഫുല്ല കെത്കര്‍, മാഗ്കോം ഡയറക്ടര്‍ എ.കെ. അനുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നൈപുണ്യ വികസനം ലക്ഷ്യമാക്കി രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായി ജെഎന്‍യു സര്‍വ്വകലാശാല സഹകരിക്കാന്‍ തയ്യാറായിട്ടുണ്ട്. അതിന്റെ ഭാഗമായി ആണ് കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാഗ് കോം യുമായി സഹകരിക്കുന്നത് എന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.
ജേണലിസം എന്ന അനന്തസാധ്യതഉള്ള തൊഴിലിടത്തിന്റെ ഏറ്റവുംപുതിയ പ്രവണതകളെവരെ ഉള്‍ക്കൊള്ളുന്ന നിരവധികോഴ്സുകളാണ് എല്ലാ ആധുനിക സംവിധാനങ്ങളോടെ മാഗ്കോം ആരംഭിക്കുന്നത്. മാഗ്കോം ആരംഭിക്കുന്ന മാധ്യമപഠന കോഴ്സുകള്‍ക്ക് ജെ.എന്‍.യു. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കേരളത്തിലെമാധ്യമ പഠനത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള പുതിയ തുടക്കമെന്ന നിലയിലാണ് മാഗ് കോം മാധ്യമപഠനകേന്ദ്രം ആരംഭിച്ചത്. .വിശദവിവരങ്ങള്‍ക്ക് വിളിക്കുക. 9447244292
പ്രതികരിക്കാൻ ഇവിടെ എഴുതുക: