Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംപ്രേഷണം ദിനങ്ങള്‍ കുറച്ചു; ചെമ്പൈ സംഗീതോത്സവത്തെ ദൂരദര്‍ശന്‍ അവഗണിക്കുന്നതായി പരാതി; പ്രോഗ്രാം മേധാവികളുടെ അലസതയെന്ന് ആരോപണം

ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ട് സ്വന്തം ശബ്ദം വീണ്ടുകിട്ടിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്‌ക്കായി ഗുരുവായൂര്‍ ക്ഷേത്രം വര്‍ഷം തോറും നടത്തിവരാറുള്ള ചെമ്പൈ സംഗീതോത്സവംഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള ശാസ്ത്രീയ സംഗീത പ്രതിഭകളെയും മഹാരഥന്മാരെയും ആകര്‍ഷിക്കുന്ന പ്രശസ്ത സംഗീത സദസുകളില്‍ അഗ്രിമസ്ഥാനത്തുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2022, 09:01 pm IST
in Kerala

തൃശൂര്‍: പതിവിന് വിപരീതമായി ചെമ്പൈ സംഗീതോത്സവത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്മാറുന്നു. തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ സംയോജിച്ച് ചെയ്യുന്ന ഈ പരിപാടി പ്രോഗ്രാം മേധാവികളുടെ അലസത മൂലം ഉപേക്ഷിക്കുന്നതായാണ് ആരോപണം. പതിവായി 15 ദിവസവും ചെയ്തിരുന്ന പരിപാടി 5 ദിവസത്തേക്ക് കുറയ്‌ക്കാനാണ് തീരുമാനമത്രെ.

ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ട് സ്വന്തം ശബ്ദം വീണ്ടുകിട്ടിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്‌ക്കായി ഗുരുവായൂര്‍ ക്ഷേത്രം വര്‍ഷം തോറും നടത്തിവരാറുള്ള ചെമ്പൈ സംഗീതോത്സവംഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള ശാസ്ത്രീയ സംഗീത പ്രതിഭകളെയും മഹാരഥന്മാരെയും ആകര്‍ഷിക്കുന്ന പ്രശസ്ത സംഗീത സദസുകളില്‍ അഗ്രിമസ്ഥാനത്തുള്ളതാണ്.

15 ദിവസങ്ങളിലായി അരങ്ങേറുന്ന ഈ നാദവിസ്മയത്തില്‍ മഹാസംഗീതജ്ഞര്‍ക്കൊപ്പം നൂറുകണക്കിന് ഇളം പ്രതിഭകള്‍ക്കും മാറ്റ് തെളിയിക്കാന്‍ അവസരം കിട്ടുന്നു. ദൂരദര്‍ശന്‍ സംപ്രേഷണത്തിലൂടെ ലോകമെങ്ങുമുള്ള സംഗീതപ്രേമികള്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, നാദസംരക്ഷകനായ ശ്രീഗുരുവായൂരപ്പന്റെ ഭക്തിയില്‍ ലയിക്കുവാനുള്ള അവസരവും കണക്കിലെടുത്താണ് സംഗീതോത്സവം ഏറെ പ്രാധാന്യത്തോടെ

സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചിരുന്നത്. മൂന്നിലധികം ക്യാമറകളും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് ആദ്യ 10 ദിവസങ്ങളിലെ സദസ് റെക്കോര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്തും അവസാന അഞ്ചു ദിവസങ്ങളിലെ സംഗീതസദസ് നേരിട്ടുള്ള സംപ്രേഷണമായുമാണ് ദൂരദര്‍ശന്‍ ജനങ്ങളില്‍ എത്തിച്ചിരുന്നത്.

കൊവിഡ് പ്രതിസന്ധിക്കു ശേഷം പുന:രാരംഭിക്കപ്പെട്ട ഈ സംഗീതോത്സവത്തിന് കഴിഞ്ഞവര്‍ഷം ആദ്യ 10 ദിവസം ഒരു ക്യാമറ വെച്ച് ഇഎന്‍ജി സംവിധാനത്തിലും ബാക്കി 5 ദിവസം നേരിട്ടുള്ള സംപ്രേഷണത്തിനും ദൂരദര്‍ശന്‍ തയാറായിരുന്നു. ഇഎന്‍ജി ക്യാമറ വഴിയുള്ള റെക്കോഡിങ്ങ് ഈ മഹാസംഗീതോത്സവത്തിന്റെ പ്രൗഢിക്ക് ചേര്‍ന്നതല്ലെന്നും പഴയ പോലെ മൂന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച് നല്ല രീതിയില്‍ തന്നെ സംപ്രേഷണത്തിന് ദൂരദര്‍ശന്‍ മുതിരണമെന്നും സംഗീത വിദഗ്ധരും ബഹുജനങ്ങളും ആവശ്യപ്പെടുമ്പോഴാണ് ഇത്തവണ വെറും 5 ദിവസത്തെ ഇഎന്‍ജി റെക്കോര്‍ഡിങ് മാത്രം മതിയെന്ന ദൂരദര്‍ശന്‍ അധികാരികളുടെ വിവാദ തീരുമാനം വന്നിരിക്കുന്നത്.

ഇത്രയും ദിവസം പ്രോഗ്രാം നടത്താന്‍ തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരോ ക്യാമറാമാന്മാരോ ഇല്ലാത്തതിനാലാണ് ദൂരദര്‍ശന് വന്‍തോതില്‍ പരസ്യ വരുമാനവും പ്രേക്ഷക ശ്രദ്ധയും നല്‍കുന്നതും ഉയര്‍ന്ന നിലവാരത്തില്‍ പുന:പ്രക്ഷേപണ സാധ്യതയുമുള്ള 50 മണിക്കൂര്‍ പ്രോഗ്രാമും നഷ്ടപ്പെടുത്തുന്ന ഈ തീരുമാനമെടുത്തതത്രെ! അതിനൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയോടെ സുസജ്ജമായ ഒരു കേന്ദ്രം ദൂരദര്‍ശന് സ്വന്തമായി തൃശൂരില്‍ ഉള്ളപ്പോഴാണ് ഈ സ്ഥിതി. ഈ കേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ആകാശവാണിയിലെ പ്രോഗ്രാം മേധാവിക്ക് ചുമതല നല്‍കുകയും ചെയ്തു.

ആവശ്യത്തിന് പ്രോഗ്രാം ജീവനക്കാരെ ആകാശവാണിയില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് നിലയങ്ങളില്‍ നിന്നോ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പുറത്തുനിന്നോ എടുക്കാമെന്നുള്ളപ്പോഴാണ് ഈ മുടന്തന്‍ ന്യായം ദൂരദര്‍ശന്‍ ഉന്നയിക്കുന്നത് എന്നത് എന്തുവന്നാലും ഈ പരിപാടി പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ല എന്ന ചിലരുടെ പ്രേരണയിലാണെന്ന് പറയപ്പെടുന്നു. പഴയ പ്രോഗ്രാം മേധാവി വിരമിച്ച  ശേഷം പുതിയ മേധാവി ആകാശവാണിയില്‍ നിന്ന് ചാര്‍ജെടുത്തെങ്കിലും പ്രോഗ്രാമുകള്‍ തയ്യാറാക്കാന്‍ കഴിയാത്ത തൃശൂര്‍ കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോഴാണ് തൃശൂര്‍, തിരുവനന്തപുരം നിലയങ്ങളുടെ അസ്തിത്വം തകര്‍ക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നത്.

ശ്രീകൃഷ്ണഭക്തര്‍ക്കും സംഗീത പ്രേമികള്‍ക്കും എതിരായ ദൂരദര്‍ശന്റെ ഈ തീരുമാനത്തിനെതിരെ ജനങ്ങളും സംസ്ഥാന ബിജെപി നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തി. ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ഉന്നത ഉദ്യോഗസ്ഥമേധാവികളുമായും വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയുമായും സംസാരിച്ചു. ഈ മഹോത്സവം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ 15 ദിവസവും ദൂരദര്‍ശന്റെ മലയാളം, ഭാരതി ചാനലുകളില്‍ സംപ്രേഷണം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Tags: GuruvayoorDoordarshanSri Guruvayurappan Templeചെമ്പൈ സംഗീതോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.