ജെയ്പൂര്‍ : രാജസ്ഥാന് മുഖ്യമന്ത്രി പദം സംബന്ധിച്ച് വീണ്ടും വിവാദം ഉടലെടുക്കുന്നു. സച്ചിന് പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം രംഗത്ത് എത്തുകയും അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാ്ത് രാജസ്ഥാനില്‍ തടയുമെന്നും ഗുര്‍ജര്‍ വിഭാഗം അറിയിച്ചതോടെയാണ് വീണ്ടും വിഷയം ചര്‍ച്ചയായത്.
എന്നാല്‍ സച്ചിന് പൈലറ്റ് ചതിയനാണ്. വിശ്വസിക്കാന്‍ സാധിക്കാത്തവനാണെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പറയുന്നത്. ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ല. തന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുമെന്ന് ആര് പഞ്ഞു. രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെക്കില്ലെന്നും അശോക് ഗേഹ്ലോട്ട് അറിയിച്ചു. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ സച്ചിന് പൈലറ്റ് കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആവശ്യം അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തടയുമെന്ന ഭീഷണി ഗുര്‍ജര്‍ വിഭാഗവും ആവര്‍ത്തിച്ചു.
രാജസ്ഥാന് കോണ്‍ഗ്രസ് സര്‍ക്കാരിന് അവശേഷിക്കുന്ന ഒരു വര്‍ഷത്തെ മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാണ് സച്ചിന് പൈലറ്റിന്റെ ആവശ്യം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഹൈക്കമാന്‍ഡ് ആദ്യം ഗേഹ്ലോട്ടിനെയാണ് പരിഗണിച്ചത്. എന്നാല്‍ മുഖ്യമന്ത്രി കസേര ഒഴിയാനാകാത്തതിനാല്‍ ഗേഹ്ലോട്ട് അതില്‍ നിന്നും പിന്മാറുകയായിരുന്നു. മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് സച്ചിന് തന്റെ നിലപാട് രാഹുല്‍ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും സച്ചിന് പൈലറ്റ് അറിയിച്ചിട്ടുണ്ട്.
രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ മുഖ്യമന്ത്രി പദത്തിനായി ഗേഹ്ലോട്ടിന്റേയും സച്ചിന് പൈലറ്റിന്റേയും പേര് ഉയര്‍ന്നിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഗേഹ്ലോട്ടിനെ തെരഞ്ഞെടുത്തത്. ഇതില്‍ സച്ചിന് പൈലറ്റ് അനുകൂല സംഘം പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സമയത്തും സച്ചിന് പൈലറ്റിന് വേണ്ടി സംസാരം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രി പദമടക്കം സംഘടന വിഷയങ്ങളില്‍ ഉന്നയിച്ച പരാതികളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിയുന്ന ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അനക്കമില്ല. ഇതോടെയാണ് ഗലോട്ടിനെതിരെ സച്ചിന് പക്ഷം വീണ്ടും തിരിഞ്ഞത്. ഇത് കൂടാതെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിച്ച ഗേഹ്ലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ നടപടി വൈകുന്നതിലും സച്ചിന് അനുകൂലികള്‍ക്ക് അതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: