തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ ഗവേഷണകാലത്തെ ശമ്പളം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി. മൂന്നു വര്‍ഷം ഗവേഷണ കാലയളവില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പറ്റിയ ശമ്പളം പൂര്‍ണ്ണമായും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.
നേരത്തെ പ്രിയ വര്‍ഗ്ഗീസ് എന്തുകൊണ്ടാണ് അസോസിയേറ്റ് പ്രൊഫസര്‍ പദവിയ്‌ക്ക് അനര്‍ഹയെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി വിശാദമായ പരാതി ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. ഈ പരാതി ഗവര്‍ണര്‍ ഗൗരവമായെടുത്തിരുന്നു. സര്‍വ്വകലാശാലകളില്‍ നിയമനങ്ങളില്‍ മെറിറ്റ് നിലനിര്‍ത്തപ്പെടുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ശിക്കുന്ന സംഘടനയാണ് സേവ് യൂണിവേശ്സിറ്റി കാമ്പയിന്‍ കമ്മിറ്റി.
2012ല്‍ തൃശൂര്‍ കേരള വര്‍മ്മ കോളെജില്‍ അസ്റ്റിറ്റന്‍റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച പ്രിയ വര്‍ഗീസിന് 2015 മുതല്‍ മൂന്ന് വര്‍ഷക്കാലം ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാമില്‍ (എഫ് ഡിപി) മുഴുവന്‍ ശമ്പളത്തോടെ ഗവേഷണത്തിന് ഡെപ്യൂട്ടേഷന്‍ നല്‍കിയത് കോളെജ് പ്രിന്‍സിപ്പലാണ്.
പിഎച്ച്ഡി നേടിക്കഴിഞ്ഞാല്‍ നിയമനം നേടിയ കോളെജില്‍ അഞ്ച് വര്‍ഷം സേവനമനുഷ്ടിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രിയ വര്‍ഗ്ഗീസിന് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ചത്. എന്നാല്‍ ഗവേഷണ കാലയളവിന് ശേഷം പ്രിയ വര്‍ഗ്ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാലയിലും പിന്നീട് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഡെപ്യൂട്ടേഷന്‍ അനുവദിക്കാന്‍ കോളെജ് മാനേജ്മെന്‍റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനുവദിക്കുകയായിരുന്നു.
അഞ്ച് വര്‍ഷം ജോലി ചെയ്യണമെന്ന കരാര്‍ വ്യവസ്ഥ നിലനില്‍ക്കേ പ്രിയ വര്‍ഗ്ഗീസിന് ഡപ്യൂട്ടേഷന്‍ ശുപാര്‍ശ ചെയ്ത കേരളവര്‍മ്മ കോളെജ് പ്രിന്‍സിപ്പലിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: