കൊച്ചി: എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം. കവര്‍ച്ചാ കേസിലെ പ്രതിയായ തന്‍സീറാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്‍സീര്‍ അപകടനിലതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ എറണാകുളം സ്വദേശിയാണ്.
ഇന്ന് ഉച്ചയോടൊയാണ് സംഭവം നടന്നത്. കവര്‍ച്ചാ കേസില്‍ പിടിയിലായി വിയ്യൂര്‍ ജയിലായിരുന്ന ഇയാളെ വിചാരണയ്ക്ക് കൊണ്ടു വന്നപ്പോള്‍ കോടതിയില്‍ വച്ച് ബ്ളേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇയാള്‍ക്ക് ലഹരി ഉപയോഗം ഉണ്ടായിരുന്നയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. എങ്ങനെയാണ് പ്രതിയ്ക്ക് ബ്ളേഡ് ലഭിച്ചത് എന്നത് വ്യക്തമല്ല.
ഇയാൾക്കെതിരെ ആത്മഹത്യാ ശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കോടതി നിർദേശിച്ചു. താൻ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണെന്ന് തൻസീർ പറഞ്ഞു. കോടതിയിൽ ഇയാളെ കാണാൻ ജ്യേഷ്ഠനും കൂട്ടുപ്രതികളും എത്തിയിരുന്നു. ഭക്ഷണം കഴിക്കാനുള്ള പണം നൽകാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. 10 വർഷമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: