തിരുവനന്തപുരം : സംസ്ഥാനത്ത് മില്‍മ പാലിന് ആറ് രൂപ കൂട്ടാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പാല് വില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പാല് വിലയില്‍ അഞ്ചു രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.
പാല് വില വര്‍ധിപ്പിക്കുന്നതില്‍ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകും. വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നുമാണ് മന്ത്രി ചിഞ്ചുറാണി മന്ത്രിസഭായോഗത്തിന് മുമ്പ് നല്കിയ വിശദീകരണം. തുടര്‍ന്ന് രാവിലെ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാന്‍ സര്‍ക്കാര്‍ മില്‍മക്ക് അനുമതി നല്‍കിയത്. എന്നാല്‍ വില വര്‍ധന എന്ന് മുതലെന്ന് മില്‍മയ്ക്ക് തീരുമാനം കൈക്കൊള്ളാമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് മില്‍മ ചെയര്മാന് അറിയിച്ചു.
പാല് വിലയും ഉല്‍പ്പാദന ചിലവും തമ്മിലുള്ള അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തത്. ഇതിന് മുമ്പ് എട്ട് രൂപ 57 പൈസയുടെ വര്‍ധനവാണ് മില്‍മ ആദ്യം ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇത് ആറ് രൂപയാക്കി സര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് മദ്യത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യകമ്പനികള്‍ ബിവറേജസ് കോര്പ്പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വര്‍ധിക്കും. മദ്യ ഉല്‍പ്പാദകരില്‍ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വര്‍ദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: