മാംഗളൂരു: പ്രഷര്‍ കുക്കര്‍ സ്ഫോടനം നടത്തി മാംഗളൂരു നഗരത്തെ ഞെട്ടിച്ച മുഖ്യസൂത്രധാരന്‍ ഷരീഖിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മ്മാണത്തിനുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു.
അന്വേഷണത്തിന്റെ ഭാഗമായി ഷരീഖിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്കുകള്‍, റിലേ സര്‍ക്ക്യൂട്ടുകള്‍, വയറുകള്‍, മറ്റ് സ്ഫോടനക വസ്തുക്കള്‍, ബാറ്ററികള്‍ എന്നിവ കര്‍ണ്ണാടക പൊലീസ് കണ്ടെടുത്തു. ഇയാള്‍ കേരളത്തിലെ ആലുവയും സന്ദര്‍ശിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്ഫോടനവുമായും ഈ പ്രതിയ്ക്ക് ബന്ധമുണ്ട്.
വലിയൊരു സ്ഫോടനത്തിന് ഒരുങ്ങുകയായിരുന്നു ഷരീഖ് എന്ന് കരുതുന്നു. സ്ഫോടക വസ്തുക്കള്‍ പ്രത്യേകമായാണ് സൂക്ഷിച്ചിരുന്നത്. എല്ലാ പ്രഷര്‍കുക്കറിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് റെഡിയാക്കാനിരുന്നതായിരുന്നു. അതിനിടെ ആദ്യമായി ഉണ്ടാക്കിയ പ്രഷര്‍ കുക്കര്‍ ബോംബ് മാംഗ്ലൂരില്‍ പൊട്ടിത്തെറിച്ചതോടെ എല്ലാ പദ്ധതികളും പാളി. പൊട്ടിത്തെറിച്ച കുക്കറിനുള്ളില്‍ ഡുറാസെല്‍ ബാറ്ററികളും സര്‍ക്യൂട്ട് വയറുകളും റിലേ സര്‍ക്യൂട്ടുകളും ഉണ്ടായിരുന്നു.
ഓട്ടോ ഡ്രൈവര്‍ നല്കിയ മൊഴി ഇപ്രകാരമാണ്: “നവമ്പര്‍ 19ന് ഓട്ടോറിക്ഷ കങ്കനാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പംപ് വെല്ലിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ (തീവ്രവാദി ഷരീഖ്) ഒരു കറുത്ത ബാഗുമായി ഓട്ടോയില്‍ കയറിയത്. പംപ് വെല്ലിലേക്ക് പോകണമെന്ന് ഷെരീഖ് പറഞ്ഞു. പംപ് വെല്ലിലേക്ക് പോകുന്നതിനിടയില്‍ റോഹന്‍ ബില്‍ഡിംഗിന് മുന്നില്‍ ബസ്സ്റ്റോപ്പില്‍ ഓട്ടോ പൊട്ടത്തെറിച്ചു. ഞാനും ഷെരീഖും സഹായം തേടി നിലവിളിച്ചു. ജനം ഓടിയെത്തി തീയണച്ചു.” ഷരീഖിന് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: