Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആദ്യം ഗോളി, പിന്നാലെ ഗോളും; പ്രതിരോധിക്കാന്‍ കഴിയാതെ ഇറാന്‍; മൈതാനത്ത് ഗോള്‍ മഴയുമായി ഇംഗ്ലണ്ട്

പത്തൊമ്പതുകാരനായ ജൂഡ് ബെല്ലിങ്ഹാം 35ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതു മുതലാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ മഴയ്‌ക്ക് തുടക്കമായത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇംഗ്ലണ്ടിന്റെ മറ്റൊരു യുവതാരമായ ബുകായോ സാക(43) ഗോള്‍ നേടി. പിന്നാലെ കളിയുടെ ആദ്യ പകുതിയിലെ അധിക സമയത്തില്‍ റഹിം സ്‌റ്റെര്‍ലിങും ഒരു ഗോള്‍ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 09:36 pm IST
in Football

ദോഹ: ഫിഫ 2022ലെ രണ്ടാം ദിവസത്തെ ആദ്യ കളിയില്‍ ഇറാനെ നാലു ഗോളുകള്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. ഇന്ന് ഖലീഫ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സമ്പൂര്‍ണ മേധാവിത്തമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഇറാനെ വീഴ്‌ത്തിയത്. ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടി ഇംഗ്ലീഷ് വമ്പന്മാര്‍ തങ്ങളുടെ കരുത്ത് പ്രകടമാക്കി.

പത്തൊമ്പതുകാരനായ ജൂഡ് ബെല്ലിങ്ഹാം 35ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതു മുതലാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ മഴയ്‌ക്ക് തുടക്കമായത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇംഗ്ലണ്ടിന്റെ മറ്റൊരു യുവതാരമായ ബുകായോ സാക(43) ഗോള്‍ നേടി. പിന്നാലെ കളിയുടെ ആദ്യ പകുതിയിലെ അധിക സമയത്തില്‍ റഹിം സ്‌റ്റെര്‍ലിങും ഒരു ഗോള്‍ നേടി. രണ്ടാം പകുതിയില്‍ സാക(62) വീണ്ടും ഗോള്‍ അടിച്ചപ്പോള്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (71), ജാക്ക് ഗ്രീലിഷ് (90) എന്നിവരും രാജ്യത്തിനായി ലക്ഷ്യം കണ്ടു.

ഇതിന് ചെറുതായിട്ടെങ്ങിലും മറുപടിയെന്ന നിലയില്‍ ഇറാനായി സൂപ്പര്‍താരം മെഹ്ദി ടറേമി ഇരട്ടഗോള്‍ നേടി. 65, 90+13 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു ടറേമിയുടെ ഗോളുകള്‍. കളിയുടെ ആദ്യ പകുതിയില്‍ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ അലിറേസ ബെയ്‌റാന്‍വാന്‍ഡിനെ നഷ്ടമായത് ഇറാന് തിരിച്ചടിയായി. ബെയ്‌റാന്‍വാന്‍ഡിനു പകരമിറങ്ങിയ ഹുസൈന്‍ ഹുസൈനിയുടെ പിഴവുകളാണ് ഇറാന്റെ തോല്‍വിയുടെ വ്യാപത്തികൂട്ടിയത്. കളി പല സമയങ്ങളിലായി നിറുത്തേണ്ടി വന്നതിനാല്‍ തന്നെ ആദ്യ പകുതിയില്‍ 14 മിനിറ്റും രണ്ടാം പകുതിയില്‍ പത്തു മിനിറ്റും അധിക സമയമായി നല്‍കി.

ഗോളുകള്‍ നേട്ടം ഇങ്ങനെ:

കളിയുടെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റം കാഴ്ചവച്ച ഇംഗ്ലണ്ട 35ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടുന്നത്. ഇടതുവിങ്ങില്‍ നിന്ന് ലൂക്ക് ഷാ ഉയര്‍ത്തി നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ജൂഡ് ബെല്ലിങ്ഹാം അനായാസം തലകൊണ്ട് ചെത്തി വലയിലിട്ടു. രാജ്യത്തിനായി പത്തൊമ്പതുകാരനായ ബെല്ലിങ്ഹാം നേടുന്ന ആദ്യ ഗോള്‍ കൂടിയാണ് ഇത്.

ആവേശം ചോരാതെ കളിച്ച ഇംഗ്ലണ്ടിന് എട്ടു മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും നേടാന്‍ കഴിഞ്ഞു. ഇപ്രാവശ്യം ടീമിലെ മറ്റൊരു യുവതാരമായ ബുകായോ സാകയാണ് ലക്ഷ്യം കണ്ടത്. ട്രിപ്പിയര്‍ കോര്‍ണറില്‍നിന്ന് ഇറാന്‍ ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് എതിര്‍ ടീമിലെ പ്രതിരോധനിരക്കാരെ കബളിപ്പിച്ച് ഹാരി മഗ്വയര്‍ ഹെഡ് ചെയ്ത് സാകയ്‌ക്ക് നല്‍കുകയായിരുന്നു. സാകയുടെ തകര്‍പ്പന്‍ വോളി ആരാധകരുടെ മനം തന്നെയാണ് കവര്‍ന്നത്. ആദ്യ പകുതിയില്‍ ലഭിച്ച ഇന്‍ജറി ടൈിന്റെ ആദ്യ മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് മൂന്നാം ഗോളും നേടി. അളന്ന് മുറിച്ചുള്ള ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ പാസ് മനോഹരമായി കണക്കറ്റ് ചെയ്തുകൊണ്ടാണ്  റഹിം സ്‌റ്റെര്‍ലിങ്ങ് ആ തകര്‍പ്പന്‍ ഗോള്‍ കൈവരിച്ചത്.

രണ്ടാം പകുതിയില്‍ പന്ത് കൈവശം വയ്‌ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയ ഇംഗ്ലണ്ട് 62ാം മിനിറ്റിലാണ് നാലം ഗോള്‍ നേടിയെടുത്തത്. റഹിം സ്‌റ്റെര്‍ലിങ്ങില്‍ നിന്ന് ലഭിച്ച പന്ത് തന്റെ പൊടുതനെയുള്ള കാലുകളുടെ വേഗതയില്‍ ഇറാന്റെ രണ്ട് പ്രതിരോധനിരക്കാരെ വെട്ടിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് സാക പന്തു തൊടുത്തു. തുടര്‍ന്ന് സാകയുടെ പകരക്കാരനായി 71ാം മിനിറ്റില്‍ മൈതാനത്തെതിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് അഞ്ചാമതും പന്ത് വലയില്‍ എത്തിച്ചത്. കളത്തിലിറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഹാരി കെയ്‌നില്‍നിന്നു ലഭിച്ച പന്തിനെ, ഇറാന്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച് റാഷ്‌ഫോര്‍ഡ് പോസ്റ്റിലേക്ക് തൊടുത്തു.

കളിയുടെ സാധസമയത്തിന്റെ അവസാനത്തോടെ ഇംഗ്ലിഷ് ആരാധകരില്‍ ആവേശം ഉയര്‍ത്താന്‍ എന്ന തരത്തിലായിരുന്നു 90ാം മിനിറ്റിലെ ആറാം ഗോള്‍. റഹിം സ്‌റ്റെര്‍ലിങ്ങിന്റെ പകരക്കാരനായി ഇറങ്ങിയ ജാക്ക് ഗ്രീലിഷിന് മുന്നേറ്റതിനിടെ കല്ലം വില്‍സന്‍ മറിച്ചു നല്‍കിയ പന്ത് അനായാസം വലയിലേക്ക് അടിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഭീകരമായ മുന്നേറ്റങ്ങള്‍ക്ക് ചെറിയ മറുപടി എന്ന രീതിയിലായിരുന്നു ഇറാന്‍ താരം മെഹ്ദി ടറേമിയുടെ ഇരട്ട ഗോളുകള്‍. മത്സരത്തിന്റെ 65ാം മിനിറ്റില്‍ മൊഹറാമിയില്‍ നിന്നു ലഭിച്ച പന്ത് ഗോലിസാദ വഴി മെഹ്ദി ടറേമിയിലേക്കെത്തി. ലഭിച്ച ഉടന്‍ താരം തൊടുത്ത പന്ത് ഇംഗ്ലിഷ് ഗോള്‍കീപ്പര്‍ പ്രതിരോധ അവസരങ്ങള്‍ നല്‍ക്കാതെ ലക്ഷ്യം കണ്ടു. തുടര്‍ന്ന് മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ലഭിച്ച പെനല്‍റ്റിയാണ് ഇറാന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്. പ്രതിരോധത്തിനിടെ മെഹ്ദി ടറേമിയെ സ്‌റ്റോണ്‍സ് വലിച്ചിട്ടതാണ് പെനല്‍റ്റിക്കു കാരണമായത്. കിക്കെടുത്ത മെഹ്ദി ടറേമി അനായാസം ഗോളും നേടി.

Tags: EnglandQatariranഫിഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

India

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.