കണ്ണൂര്‍: തലശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം നഷ്ടപ്പെട്ടത് വിദ്യാര്‍ത്ഥിയുടെ കൈ. ചേറ്റംകുന്ന് സ്വദേശി സുല്‍ത്താന്‍ ബിന്‍ സിദ്ധിഖിന്റെ ഇടതുകൈയാണ് മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടിവന്നത്. ആശുപത്രിയിലെ ഡോ. ബിനുമോനെതിരെ പരാതിയുമായി ബന്ധുക്കൾ. കളിക്കിടെ വീണ് എല്ല് പൊട്ടിയതിനെ തുടർന്നാണ് സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒക്ടോബര്‍ 30-ന് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കൈകുത്തി വീഴുകയായിരുന്നു. തുടർന്ന് പിതാവിനൊപ്പം കുട്ടി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിയത്. എക്സറേ പരിശോധനയിൽ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് അറിഞ്ഞിട്ടും എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനിടെ കുട്ടിയ്‌ക്ക് കടുത്ത വേദനയുണ്ടെന്ന് അറിയിച്ചിട്ടും പരിശോധനയ്‌ക്ക് ഡോക്ടർ തയാറായില്ല.
രണ്ടുദിവസം കഴിഞ്ഞ് കൈയ്യുടെ നിറം മാറിയതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അടിയന്തരമായി ഐ.സി.യുവിലേക്ക് മാറ്റണമെന്ന് എന്നാവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു എല്ലിന് മാത്രം ശസ്ത്രക്രിയ നടത്തി. മുറിവില്‍ തുന്നലുകളിടാതെ തുറന്നിടുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു. രണ്ട് എല്ലുകള്‍ക്കും ഒരുമിച്ച് ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ‘മെഡിക്കല്‍ കോളേജിലേക്ക് പൊക്കോ ഇന്‍ഫെക്ഷന്‍ വന്നിട്ടുണ്ടെന്ന് പതിനൊന്നാം തീയതിയാണ് പറയുന്നത്. അപ്പോഴേക്കും മോന്റെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയും മികച്ച ചികിത്സ കിട്ടിയില്ല. കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അവനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ചാണ് കൈമുട്ടിന് താഴേയുള്ള ഭാഗം മുറിച്ച് മാറ്റിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: