ജമ്മു: ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്ക് പേര് കേട്ട ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള കശ്മീര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദു സ്നേഹം പ്രകടിപ്പിച്ച് രംഗത്ത് ശ്രീരാമന് ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ആണെന്നായിരുന്നു ഞായറാഴ്ച പൊതുയോഗത്തില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനം.
ഒരു മതവും മോശമല്ല. എന്നാല്‍ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭാജിക്കാന്‍ ശ്രമിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ ശക്തമാക്കാന്‍, എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. “നാഷണല്‍ കോണ്ഫറന്സ്ഒരിയ്ക്കലും പാകിസ്ഥാനോട് പക്ഷം ചേര്‍ന്നിട്ടില്ലെന്നും ഇന്ത്യയോടൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിന്ന എന്റെ അച്ഛനെ കാണാന്‍ വന്നപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ചേരാന്‍ തയ്യാറായില്ല.”- ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ഫാറൂഖ് അബ്ദുള്ളയുടെ അച്ഛനായിരുന്നു നെഹ്രു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായിരുന്നു ഷേഖ് അബ്ദുള്ള. അന്ന് ചരിത്രപ്രകാരം കശ്മീര്‍ ഭരിച്ചിരുന്ന ഹിന്ദു രാജാവായിരുന്ന ഹരിംസിംഗ് മഹാരാജാവിനോട് കശ്മീര്‍ വിട്ടുപോകാന്‍ ആവശ്യപ്പെട്ട് സമരം ചെയ്ത വ്യക്തിയാണ് ഷേഖ് അബ്ദുള്ള. അന്ന് ഷേഖ് അബ്ദുള്ളയെ ജയിലിലടച്ച ഹരിസിംഗിനോട് ദേഷ്യപ്പെടുകയായിരുന്നു നെഹ്രു. കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കണമെന്ന് എത്രയോ മുന്‍പ് ആവശ്യപ്പെട്ട ഹരിസിംഗ് മഹാരാജാവിന്റെ വാക്കുകള്‍ അവഗണിച്ച് ജവഹര്‍ ലാല്‍ നെഹ്രു ഷേഖ് അബ്ദുള്ളയോടൊപ്പം നിന്നാണ് കശ്മീരിന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ പാകിസ്ഥാന് സഹായകരമായതും കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര പ്രശ്നമായി മാറിയതും. തന്റെ പ്രസംഗത്തിലൂടെ ഒരിയ്ക്കല്‍ കൂടി കശ്മീര്‍ ഹിന്ദു വോട്ടുകളില്‍ കണ്ണുനട്ടുള്ള കളിയ്ക്ക് ഒരുങ്ങുകയാണ് ഫാറൂഖ് അബ്ദുള്ള.
ഫാറൂഖ് അബ്ദുള്ളയുടെ ഈ വ്യാജ ഹിന്ദുമത സ്നേഹപ്രകടനം കണ്ട് മഹാചോര്‍ എക്സ്പോസ്ഡ് (#Mahachorexposed) എന്ന ഹാഷ്ടാഗില് ശക്തമായ പ്രതിഷേധമാണ് ട്വിറ്ററില്‍ നടക്കുന്നത്. ഈ ഹാഷ് ടാഗ് ട്രെന്‍ഡിങ്ങുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: