തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്ത് രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്തതായി ബിജെപി. രാജ്ഭവനിലേക്ക് നടത്തിയ ബിജെപി മാര്‍ച്ചില്‍ ആളുകളുടെ പങ്കാളിത്തത്തിനായി സിപിഎം സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചെന്നും ബിജെപി നേതാവ് വി.വി. രാജേഷ് ആരോപിച്ചു. വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പല ഉദ്യോഗസ്ഥരും രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്തത്. സര്‍വീസ് ചട്ട ലംഘനമാണ് ഇതെന്നും വി.വി. രാജേഷ് ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.
മാര്‍ച്ചിന്റെ മുന്നൊരുക്കത്തിനായി നന്ദാവനത്തെ പാണക്കാട് മെമ്മോറിയല്‍ ഹാളിലും കുടപ്പനക്കുന്ന് തീര്‍ത്ഥ ഓഡിറ്റോറിയത്തിലുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.15 ന് രാവിലെ മൂന്ന് സ്വകാര്യ ബസുകളിലായി രണ്ട് തവണ വീതം സെക്രട്ടേറിയേറ്റില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് എത്തിക്കുകയായിരുന്നുവെന്നും വി.വി. രാജേഷ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുദ്രാവാക്യം വിളിക്കുന്നത് നിയമ വ്യവസ്ഥയ്ക്കെതിരാണെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ സര്‍വീസില്‍ കയറിക്കഴിഞ്ഞാല്‍ വിരമിക്കുന്നത് വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. സര്‍വീസ് നിയമങ്ങള്‍ പാലിച്ച് മുന്നോട്ട് പോവാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. ഡ്യൂട്ടി സമയത്ത് മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ചീഫ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത വഴി സ്വീകരിക്കുമെന്നും വി.വി, രാജേഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: