സന്‍ഫ്രാന്‍സിസ്കോ: മെല്‍റ്റ് വാട്ടര്‍ ചെസില്‍ പല കളികളിലും കാലിടറിയ പ്രഗ്നാനന്ദ ശനിയാഴ്ച അഞ്ചാം റൗണ്ടില്‍ നേടിയത് അട്ടിമറി വിജയം. ഇതുവരെ കളികളില്‍ തോല്‍ക്കാതെ മുന്നേറിയ പോളണ്ടിന്റെ അപകടകാരിയായ ജാന്‍ ക്രിസ്റ്റഫ് ഡുഡയെയാണ് പ്രഗ്നാനന്ദ തോല്‍പിച്ചത്. ശക്തമായ പോരാട്ടത്തില്‍ ഏഴ് ഗെയിമുകള്‍ അവസാനിച്ചപ്പോള്‍ 3.5-3.5 പോയിന്‍റുകള്‍ വീതം നേടി സമനിലയിലായിരുന്നു ഇരുവരും. റാപിഡിലും പിന്നീട് നടന്ന ബ്ലിറ്റ്സിലും സമനിലയിലായ പ്രഗ്നനാനന്ദ പിന്നീട് ആര്‍മെഗെഡ്ഡോനിലാണ് നിര്‍ണ്ണായക ജയം നേടിയത്.
ആറാം റൗണ്ടില്‍ പ്രഗ്നനാന്ദ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ ശനിയാഴ്ട അര്‍ധരാത്രി നേരിടും. അഞ്ച് റൗണ്ടുകളും ജയിച്ച് അപാരഫോമിലാണ് മാഗ്നസ് കാള്‍സന്‍. അതുകൊണ്ട് തന്നെ ആറാം ഗെയിമിലും വിജയം നേടുമെന്ന് വിദഗ്ധര്‍ പ്രവചിക്കുമ്പോഴും പ്രഗ്നനാനന്ദ എന്ന അപകടകാരിയായ കളിക്കാരനെതിരെ മാഗ്നസിന് കാലിടറുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ശനിയാഴ്ച രാത്രി 1.30നാണ് ഇരുവരും ഏറ്റുമുട്ടുക.
മത്സരത്തിന് മുന്നോടിയായി പ്രഗ്നാനന്ദയും കാള്‍സനും സന്‍ ഫ്രാന്‍സിസ്കോയിലെ ബേ ബ്രിഡ്ജിനരികില്‍ പ്രചരണാര്‍ത്ഥം കളിക്കാനിരിക്കുന്നതിന്റെ ചിത്രം മെല്‍റ്റ് വാട്ടര്‍ ചെസ് പുറത്തുവിട്ടത് ഇന്ത്യയിലെ ചെസ് ബേസ് ഇന്ത്യ പങ്കുവെച്ചിരിക്കുന്നു:
ഇപ്പോള്‍ അഞ്ച് റൗണ്ടുകളില്‍ നിന്നും 14 പോയിന്‍റുകളോടെ മാഗ്നസ് കാള്‍സനാണ് മുന്നില്‍ നില്‍ക്കുന്നത്. ഡുഡ 10 പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. യഥാക്രമം 9, 8 പോയിന്‍റുകളോടെ വെസ്ലി സോയും ലെ ക്വാങ് ലിയെം എന്നിവര്‍ മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് വിജയങ്ങള്‍ വീതം മാത്രം നേടിയ പ്രഗ്നനാനന്ദയും അര്‍ജുന്‍ എരിഗെയ്സിയുമാണ് യഥാക്രമണം അഞ്ചും ആറും സ്ഥാനങ്ങളില്‍.
ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി അനീഷ് ഗിരിയെ തോല്‍പിച്ച് രണ്ടാം ജയം നേടി. ഇതുവരെ അഞ്ച് ഗെയിം കളിച്ചതില്‍ രണ്ട് ഗെയിമുകളില്‍ മാത്രമേ പ്രഗ്നാനന്ദയ്‌ക്ക് വിജയം നേടാനായിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: