മൂവാറ്റുപുഴ: എറണാകുളത്ത് ചിലവന്നൂര്‍ കായല്‍ കൈയേറിയ കേസില്‍ നടന്‍ ജയസൂര്യ ഡിസംബര്‍ 29ന് കോടതിയില്‍ ഹാജരാവണമെന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരും അന്നു ഹാജരാകണം. എറണാകുളം വിജിലന്‍സ് യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരേയും ജയസൂര്യയേയും വിചാരണ ചെയ്യുന്നത്. സ്ഥലം കൈയേറി നിര്‍മാണം നടത്തിയ നടന്‍ ജയസൂര്യ, കെട്ടിടത്തിന്റെ പ്ലാനിന് അനുമതി നല്കിയ ഉദ്യോഗസ്ഥ പി.ജി. ഗിരിജാദേവി, പരിശോധന നടത്തിയ കെ.പി. രാമചന്ദ്രന്‍ നായര്‍, നിയമം പരിഗണിക്കാതെ പ്ലാന്‍ നല്കിയ ആര്‍ക്കിടെക്ട് എന്‍.എം. ജോര്‍ജ് എന്നിവരാണ് ഹാജരാകേണ്ടത്. ഉദ്യോഗസ്ഥര്‍ മറ്റു രണ്ടുപേരുമായി ചേര്‍ന്ന് സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢാലോചന നടത്തിയതായും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ച് പണി നടത്തിയതും കായല്‍ പുറമ്പോക്ക് കൈയേറിയതുമാണ് ജയസൂര്യക്കെതിരെയുള്ള കുറ്റം. 2016 ഫെബ്രുവരിയിലാണ് കളമശേരി സ്വദേശി ജി. ഗിരീഷ്ബാബു നല്കിയ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. കുറ്റപത്രം വൈകുന്നതിനെതിരെ ഗിരീഷ്ബാബു 2022 ആഗസ്തില്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്കിയിരുന്നു.നഗരസഭയുടെ നിര്‍മാണച്ചട്ടങ്ങളും തീരദേശ സംരക്ഷണ നിയമങ്ങളും ലംഘിച്ച് കൈയേറ്റവും നിര്‍മാണവും നടത്തിയെന്ന് കാണിച്ച് 2013ല്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നല്കിയ പരാതിയില്‍ നിന്നാണ് കേസിന്റെ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: