ദോഹ: ഖത്തറില്‍ പന്തുരുളാന്‍ മൂന്ന് നാള്‍ മാത്രം ബാക്കിനില്‌ക്കെ പ്രവചനങ്ങളും കൊഴുക്കുന്നു. പതിവ് പോലെ ബ്രസീല്‍- അര്‍ജന്റീന സ്വപ്‌നഫൈനല്‍ കൊതിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇംഗ്ലണ്ടിന്റെ മുന്‍ ഡിഫന്‍ഡര്‍ ജാമി കാരഗാമിയുടെ നിരീക്ഷണം ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ഗ്രൂപ്പ് ഘട്ടം മുതലുള്ള വിജയികളെ പ്രവചിച്ചാണ് കാരഗാമി വാര്‍ത്തയിലിടം പിടിക്കുന്നത്. മെസി-ക്രിസ്റ്റ്യാനോ സ്വപ്‌ന ഫൈനലാണ് കാരഗര്‍ ചൂണ്ടിക്കാട്ടുന്നത്.
എട്ടു ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ വീതം 32 ടീമുകളാണ് പ്രാഥമിക റൗണ്ടിലുള്ളത് ഗ്രൂപ്പ് എയില്‍ നെതര്‍ലാന്‍ഡ്സ് ഒന്നാംസ്ഥാനത്തും സെനഗല്‍ രണ്ടാംസ്ഥാനത്തും എത്തും. ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ട്, വെയ്ല്‍സ്, സിയില്‍ നിന്ന് അര്‍ജന്റീന, പോളണ്ട്, ഡിയില്‍ നിന്ന് ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഗ്രൂപ്പ് ഇയില്‍ സ്പെയിന്‍ ചാമ്പ്യന്മാരും ജര്‍മനി രണ്ടാമന്മാരുമാവും. എഫില്‍ നിന്ന് ക്രൊയേഷ്യ, ബെല്‍ജിയം, ജിയില്‍ നിന്ന് ബ്രസീല്‍, സ്വിറ്റ്സര്‍ലാന്‍ഡ്. ഗ്രൂപ്പ് എച്ചിലെ ചാമ്പ്യന്‍മാര്‍ പോര്‍ച്ചുഗലായിരിക്കും. ഉറുഗ്വേ രണ്ടാമതെത്തും.
പ്രീക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സ് വെയ്ല്‍സിനെയും അര്‍ജന്റീന ഫ്രാന്‍സിനെയും ഇംഗ്ലണ്ട് സെനഗലിനെയും ഡെന്‍മാര്‍ക്ക് പോളണ്ടിനെയും സ്പെയിന്‍ ബെല്‍ജിയത്തെയും ബ്രസീല്‍ ഉറുഗ്വേയെയും ജര്‍മനി ക്രൊയേഷ്യയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാന്‍ഡിനെയും നേരിടും. നെതര്‍ലാന്‍ഡ്സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക്, സ്പെയിന്‍, ബ്രസീല്‍, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍ എന്നീ എട്ടു ടീമുകള്‍ ക്വാര്‍ട്ടറിലെത്തും.
ക്വാര്‍ട്ടറില്‍ അര്‍ജന്റീന നെതര്‍ലാന്‍ഡ്സിനെ തോല്പിക്കും. ബ്രസീല്‍ സ്പെയിനിനെയും ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിനെയും പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെയും മറികടന്ന് സെമിയിലെത്തുമെന്ന് ജാമി കാരഗര്‍ പ്രവചിക്കുന്നു.
സെമി ഫൈനലില്‍ അര്‍ജന്റീന ബ്രസീലുമായും ഇംഗ്ലണ്ട് പോര്‍ച്ചുഗലുമായും ഏറ്റുമുട്ടും. ബ്രസീലിനെ വീഴത്തി അര്‍ജന്റീന ഫൈനലിലെത്തും. ഇംഗ്ലണ്ടിനെ തോല്പിച്ച് പോര്‍ച്ചുഗലും ഫൈനലിലെത്തും. പറങ്കിപ്പടയെ വീഴ്‌ത്തി മെസിയും അര്‍ജന്റീനയും ലോകകപ്പ് നേടുമെന്ന് കാരഗര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: