തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സര്‍ റിജി ജോണിനു പകരം നിയമനം നടത്താന്‍ പട്ടിക ചോദിച്ചപ്പോള്‍ സര്‍വകലാശാല ഗവര്‍ണര്‍ക്കു നല്‍കിയത് പ്രമുഖരുടെ ഭാര്യമാരുടെ പേരുകള്‍. രണ്ടു പ്രൊഫസര്‍മാരുടെ പേരുകളാണ് രാജ്ഭവന് കൈമാറിയത്. ഇവര്‍ സര്‍വകലാശാലയില്‍ ഉന്നതസ്ഥാനത്തുള്ള രണ്ടു പ്രമുഖരുടെ ഭാര്യമാരാണ്. സിപിഎം നിര്‍ദേശമാണ് ഇത്തരത്തില്‍ പേരുകള്‍ നല്‍കിയതിനു പിന്നില്ലെന്നാണ് സൂചന. ഇതുതിരിച്ചറിഞ്ഞതോടെ ഇപ്പോഴത്തെ പട്ടിക പരിഗണിക്കില്ലെന്നും കൂടുതല്‍ പ്രൊഫസര്‍മാരുടെ പേരുകള്‍ നല്കാന് ഗവര്‍ണര്‍ക്ക് നിര്‍ദേശിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: