Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു നിര്‍മ്മാതാവ് ഇനി ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ വില്‍ക്കാവൂ; ‘ഓപ്പറേഷന്‍ ഓയില്‍’ വെളിച്ചെണ്ണയ്‌ക്ക് സ്‌പെഷ്യല്‍ ഡ്രൈവ്

ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മ്മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2022, 03:26 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്‌ക്ക് സ്‌പെഷ്യല്‍ ഡ്രൈവ്

 ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോരായ്‌മകള്‍ കണ്ടെത്തിയവര്‍ക്കെതിരെ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുന്നതാണ്. ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മ്മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഇത് കര്‍ശനമായും നടപ്പിലാക്കും. ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിയമ നടപടിയ്‌ക്ക് വിധേയമാക്കുന്നതുമാണ്. എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കുന്നതാണ്.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകള്‍ ശക്തമാക്കി. ഒക്‌ടോബര്‍ മാസം മുതല്‍ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ അയച്ചിട്ടുണ്ട്. 294 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 446 പരിശോധനകള്‍ നടത്തി. 6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ ഷവര്‍മയുടെ ഭാഗമായി 537 പരിശോധനകള്‍ നടത്തി. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

ഷവര്‍മ്മ നിര്‍മ്മാണത്തിന് സംസ്ഥാനം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

Tags: എണ്ണ ഖനനംKera Coconut oilആരോഗ്യ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

India

ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Kerala

മെഡിസെപ്പും കോടതി കയറുന്നു

Kerala

നിലവിലില്ലാത്ത കോഴ്‌സുകളും പ്രോസ്‌പെക്ടസില്‍ അനുമതി കിട്ടിയിട്ടും കോഴ്‌സുകള്‍ തുടങ്ങാതെ ആരോഗ്യ സര്‍വകലാശാല

India

ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ മാനങ്ങളുളള സമീപനം സ്വീകരിക്കണമെന്ന് മന്ത്രി ; ദുരന്തങ്ങളെ നേരിടാന്‍ ആരോഗ്യ മേഖലയെ സജ്ജമാക്കണം

പുതിയ വാര്‍ത്തകള്‍

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.