കൊച്ചി:മയക്കമരുന്ന് ഒരു തലമുറയെ നശിപ്പിക്കാന്‍ എളുപ്പവഴിയിലുള്ള ടെററിസ്റ്റ് ആക്ടിവിറ്റി (തീവ്രവാദപ്രവര്‍ത്തനം) ആണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്.
ഒരു ജനറേഷനെ നശിപ്പിക്കാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം തെറ്റായ വഴികളിലൂടെ അവരെ നയിക്കുക എന്നതാണ്. മയക്കമരുന്ന് എത്തിച്ച് പുതിയ തലമുറയെ നശിപ്പിക്കുന്നത് എളുപ്പത്തിലുള്ള ടെററിസ്റ്റ് ആക്ടിവിറ്റി (തീവ്രവാദപ്രവര്‍ത്തനം) ആണ്. വെടിവെച്ചോ ബോംബിട്ടോ കൊല്ലണമെന്നില്ല.അതിലും എളുപ്പമെന്ന് പറയുന്നത് മയക്കമരുന്നിന്റെ ഒരു പാത അവര്‍ ലക്ഷ്യം വെയ്ക്കുന്ന ഒരു പ്രദേശത്തേക്ക് കൊണ്ടുവരാന്‍ കഴിയുക എന്നതാണ്. – ദേവന് രാമചന്ദ്രന് പറഞ്ഞു. സരസ്വതി വിദ്യാനികേതനില്‍ നടന്ന മയക്കമരുന്നിനെതിരായ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തലമുറ എന്ന് പറയുന്നത് 25 വര്‍ഷത്തെ കാലയളവാണ്. അത് കഴിഞ്ഞാല്‍ തലമുറ മാറിക്കൊണ്ടിരിക്കും. ഒരു രാജ്യത്തെ നശിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്നത് നമ്മുടെ ഇന്നത്തെ തലമുറയെ കറപ്റ്റ് ചെയ്ത് നശിപ്പിക്കുക എന്നതാണ്. ഒരു രാജ്യത്ത് വലിയ ബില്‍ഡിംഗും, റോഡുകളുമുള്ളതായിരിക്കാം. പക്ഷെ അവിടുത്തെ തലമുറ മോശമായാല്‍ ആ രാജ്യം നശിച്ചു. ഒരു രാഷ്ട്രം എന്ന് പറയുന്നത് അവിടുത്തെ പൗരന്മാരാണ്. അല്ലാതെ അവിടുത്തെ മികച്ച ബില്‍ഡിംഗോ റോഡോ ഒന്നുമല്ല. ഭരണഘടനയിലെ 51ാം വകുപ്പിലെ ജെ അനുച്ഛേദം ഒരു മൗലികാവകാശത്തെക്കുറിച്ച് പറയുന്നുണ്ട്. ഓരോ കുട്ടികളും എക്സലന്റ് ആകുക എന്നത് ഒരു കടമയാണെന്ന് ആ വകുപ്പ് പറയുന്നു. എല്ലാകുട്ടികളും എക്സലന്റായാല് സ്വാഭാവികമായും ആ രാജ്യം എക്സലന്റ് ആകും. എന്നാല്‍ ഇതിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ഇപ്പോഴുള്ള തലമുറയെ കറപ്റ്റ് ചെയ്യുക എന്നത്. – ജ. ദേവന് രാമചന്ദ്രന് പറഞ്ഞു.
സാധാരണ മൂന്ന് തരത്തിലുള്ള ഡ്രഗുകള്‍ ഉണ്ട്.
ഒന്ന് സ്റ്റിമുലന്റ് ( കഴിച്ചാല്‍ ഉന്മേഷം വരുന്നവ)
രണ്ടാമത്തേത് ഡിപ്രസന്റ് (നമുക്ക് ഉറങ്ങണം സമാധാനമാകണം, അതിന് ഡ്രഗ്ഗില്ലാതെ പറ്റില്ല എന്നിടത്താണ് ഇവ വരുന്നത്)
മൂന്നാമത്തേത് ഹലോസിജന്സ് (ഇല്ലാത്ത കാര്യം കാണാനും ഇല്ലാത്ത ഒരു കാര്യത്തിലേക്ക് ഇറങ്ങിച്ചെല്ലാനും നമ്മുടെ തലച്ചോര്‍ നമ്മെ നയിക്കാന്‍ തുടങ്ങും). ഇതാണ് ഏറ്റവും അപകടകരമായവ. – അദ്ദേഹം വിശദീകരിച്ചു.
എല്ലാ ഡ്രഗ് ട്രാഫിക്കറും ലക്ഷ്യംവെയ്ക്കുന്നത് കൗമാരക്കാരായ വിദ്യാര്‍ത്ഥികളെയാണ്. ചിന്താപ്രക്രിയയെയും തീരുമാനമെടുക്കുന്നതിനെയും സഹായിക്കുന്നതാണ് തലച്ചോറിന്റെ മുന്‍ഭാഗം. കൗമാരകാലത്ത് അത് വികസിച്ചുവരുന്ന പ്രായമാണ്. മയക്കമരുന്ന് കടത്തുകാര്‍ ശ്രമിക്കുന്നത് ഈ കുട്ടികളെ മയക്കമരുന്നിലേക്ക് എത്തിക്കുക എന്നതാണ്. ഏതെങ്കിലും ഒരു കുട്ടിയെ കിട്ടിക്കഴിഞ്ഞാല്‍ അവര്‍ ആ കുട്ടിയെക്കൊണ്ട് മറ്റ് കുട്ടികളെയെല്ലാം സ്വാധീനിക്കാന്‍ ശ്രമിക്കും. ഇറ്റീസ് കൂള്‍…എന്ന് പറഞ്ഞാണ് ചെയ്യുക. നേരിട്ട് ഡ്രഗ്ഗിലെത്തിക്കില്ല. ആദ്യം പുകവലിയിലേക്ക് എത്തിക്കും. ഡ്രിങ്കിങും സ്മോക്കിങ്ങും കൂള്‍ എന്ന ഒരു കാഴ്ചപ്പാടാണ് ഉള്ളത്. പണ്ട് ഒളിച്ചും പാത്തുമാണ് ഇതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് അത് കൂള്‍ ആയി കാണുന്ന സ്ഥിതയാണ്. ഇത് മാറണം. ഞാന്‍ ഒരു ടീടോട്ടലറാണ്. മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല. ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല. ചായ, കാപ്പി പോലും കുടിക്കാറില്ല. അതിന് കാരണം എന്റെ അച്ഛനും അമ്മയുമാണ്. – ജ. ദേവന് രാമചന്ദ്രന് പറഞ്ഞു.
ജീവിതം എന്നത് വെറും നമ്പറല്ല. നിങ്ങള്‍ നൂറുകൊല്ലം ജീവിതം എന്നത് അനുഭവമാണ്. ജീവിതം എന്നത് നമ്മുടെ സത്തയുടെ സമ്പൂര്‍ണ്ണതയാണ് (wholesomeness of being) . ശങ്കരാചാര്യര്‍ 32 വയസ്സുവരെയേ ജീവിച്ചുള്ളൂ. ഇന്നും അദ്ദേഹത്തെക്കുറിച്ച് നമ്മള് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഓര്‍ക്കണം. വിവേകാനന്ദന് 39 വയസ്സുവരെയേ ജീവിച്ചുള്ളൂ. എങ്കിലും നമ്മള് അദ്ദേഹത്തെ ഇപ്പോഴും ഓര്‍ക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ശരീത്തിനും മനസ്സിനും മേല്‍ പൂര്‍ണ്ണനിയന്ത്രണം വേണം. സ്റ്റിമുലന്റോ, ഡിപ്രസന്റോ ഹാലോജിനസും അതിന് നിങ്ങളെ സഹായിക്കില്ല. ആരും പുകവലിക്കരുത്, മയക്കമരുന്ന് കഴിക്കുകയുമരുത്. അത് പരീക്ഷണം എന്ന നിലയ്ക്ക് പോലും ചെയ്യരുത്. തലച്ചോര്‍ എന്നത് ഒരു സങ്കീര്‍ണ്ണ പ്രതിഭാസമാണ്. അതിനെ നശിപ്പിക്കരുത്. ഡ്രഗ്സ് ഉപയോഗിച്ചിരുന്നവരാരും നല്ല മരണം കണ്ടിട്ടില്ല. മോര്‍ഫീന്‍ കൊടുത്താല്‍ പോലും വേദന ശമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥകള്‍ കാണാം. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: