ന്യൂദല്‍ഹി :സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായിരുന്നു. ചാന്‍സിലര്‍ എന്ന നിലയില്‍ താന്‍ തികച്ചും അസ്വസ്ഥനായിരുന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമമദ് ഖാന്. ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ കേരളത്തില്‍ നിന്നും ദല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ തനിക്ക് ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സും ലഭിച്ചിട്ടില്ല. ഇത് എത്ര തവണ പറയണമെന്ന് തനിക്ക് അറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് പറയാന്‍ തനിക്ക് സാധിക്കില്ല. സര്‍ക്കാരുമായി വ്യക്തിപരമായ യുദ്ധമല്ല. വ്യക്തിപരമായ ഒരു ശത്രുതയും താന്‍ ആരോടും പുലര്‍ത്തുന്നില്ല.
ചാന്‍സിലര്‍ എന്ന നിലയില്‍ താന്‍ തീര്‍ത്തും അസ്വസ്ഥനാണ്. ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ആര്‍ക്കും കഴിയില്ല. സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്കാണ്. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്.
ആരെങ്കിലും സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടാല്‍ സുപ്രീംകോടതിയും ഹൈക്കോടതിയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍ക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. ഞാനെന്റെ അധികാര പരിധിയിലും നിങ്ങള്‍ നിങ്ങളുടെ അധികാര പരിധിക്കകത്തും പ്രവര്‍ത്തിക്കൂവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: