തിരുവനന്തപുരം : കോര്പ്പറേഷന് ആരോഗ്യ വകുപ്പിലെ താത്കാലിക നിയമന കത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്. അനിലിനെതിരെ വീണ്ടും ആരോപണങ്ങള്‍. മെഡിക്കല്‍ കോളേജിലെ ബന്ധു നിയമന വിവാദത്തിലാണ് അനിലിന്റെ പേര് ഉയര്‍ന്നിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക തസ്തികയിലേക്ക് അനിലിന്റെ ഇടപെടലില്‍ സഹോദരന് രാംരാജിനെ നിയമിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കുള്ള തസ്തികയിലേക്കാണ് ഇത്. കുടംബശ്രീ വഴിയാണ് ഈ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍. എന്നാല്‍ സിപിഎം നേതാവിന്റെ പ്രത്യേക ഇടപെടലില്‍ ഈ തസ്തികയിലേക്ക് രാംരാജിനെ നിയമിക്കുകയായിരുന്നു.
നിയമനത്തിന് പിന്നാലെ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത് ഉള്‍പ്പടെ രാംരാജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ അയാളെ പിരിച്ചുവിട്ടെങ്കിലും അനില്‍ ഇടപെട്ടതോടെ വീണ്ടും ജോലി നല്‍കുകയായിരുന്നു.
എസ്എടി ആശുപത്രിയിലെ താത്കാലിക നിയമനങ്ങള്‍ക്കായുള്ള നിര്‍ദ്ദേശത്തിനായി അനില്‍ കുമാറും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്തുവന്നിരുന്നു. മേയറുടെ കത്ത് വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഈ കത്തും പുറത്തുവന്നത്. എന്നാല്‍ ഇര കത്തുകളും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്. അതേസമയം മേയര്‍ ആര്യ രാജേന്ദ്രന്റേതെന്ന് പറയപ്പെടുന്ന കത്ത് വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: