ലണ്ടന്‍: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവില്‍. ക്ലബ്ബില്‍ നിന്ന് പുറത്തേക്കെന്നു സൂചന നല്കി ക്ലബ്ബിനും പരിശീലകന് എറിക് ടെന്‍ ഹാഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ്റ്റ്യാനൊ രംഗത്തെത്തി.
എറിക് തന്നെ ബഹുമാനിക്കാത്തതു കൊണ്ട് താന്‍ തിരിച്ചും ബഹുമാനിക്കുന്നില്ലെന്ന് ക്രിസ്റ്റ്യാനൊ പറഞ്ഞു. യുണൈറ്റഡ് തന്നെ ചതിച്ചുവെന്നും എറിക്കിനു പുറമെ മാനേജ്മെന്റിലെ ചിലരും ഇതേ മനോഭാവക്കാരാണെന്നും പിയേഴ്സ് മോര്‍ഗന്റെ ടിവി ഷോയിലാണ് ക്രിസ്റ്റ്യാനൊ ആരോപിച്ചത്.
ആരാധകര്‍ക്ക് എല്ലാമറിയാം. ക്ലബ്ബിനായി ഏറ്റവും മികച്ച പ്രകടനത്തിന് ഞാനാഗ്രഹിച്ചു. അതുകൊണ്ടാണ് യുണൈറ്റഡിലെത്തി. സിറ്റി, ലിവര്‍പൂള്‍, ഇപ്പോള്‍ ആഴ്സണല്‍ ടീമുകളെപ്പോലെ മുന്നിലെത്താന്‍ ക്ലബ്ബിനുള്ളിലെ ചില പ്രശ്നങ്ങള്‍ മൂലം സാധിക്കുന്നില്ല. മുന്‍ പരിശീലകന് അലക്സ് ഫെര്‍ഗൂസണിനെ പുകഴ്ത്തിയും താരം സംസാരിച്ചു.
ഈ പരാമര്‍ശത്തോടെ ഓള്‍ഡ് ട്രാഫോഡിനോട് വിട പറയുകയാണ് ക്രിസ്റ്റ്യാനൊയുടെ ലക്ഷ്യമെന്നാണ് സൂചന. കുറേ നാളായി എറിക്കിന്റെ ആദ്യ ഇലവനില്‍ പോര്‍ച്ചുഗല്‍ താരമില്ല. ടോട്ടനത്തിനിടെ പകരക്കാരനായിറങ്ങാന്‍ ക്രിസ്റ്റ്യാനൊ വിസമ്മതിച്ചിരുന്നു. ആ മത്സരം 2-0ന് യുണൈറ്റഡ് ജയിച്ചു. അടുത്ത കളിയില്‍ ആസ്റ്റണ്‍വില്ലയ്ക്കെതിരെ ക്യാപ്റ്റനായി കളിത്തിലിറങ്ങിയെങ്കിലും ടീം 3-1ന് തോറ്റു. ഞായറാഴ്ച രാത്രി ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനൊ കളിച്ചില്ല. ടീം 2-1ന് ജയിച്ചു. ഇനി ലോകകപ്പിനു ശേഷമാണ് മത്സരങ്ങള്‍.
കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് യുവന്റസില്‍ നിന്ന് ക്രിസ്റ്റ്യാനൊ യുണൈറ്റഡിലെത്തിയത്. അന്നു മുതല്‍ താരം സംതൃപ്തനല്ല. തന്റെ താരമൂല്യമനുസരിച്ചുള്ള പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ഈ സീസണില്‍ യുണൈറ്റഡ് വിടാന്‍ ശ്രമിച്ചെങ്കിലും 37കാരനായ താരത്തില്‍ മറ്റു ക്ലബ്ബുകള്‍ താത്പര്യം പ്രകടിപ്പിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: