മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും റിട്ട. കമാണ്ടന്റുമായ യു. ഷറഫലിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന നോവസ് സോക്കര്‍ അക്കാദമിയുടെ വെബ് സൈറ്റ്, ലോഗോ, പ്രകാശനം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാന് ലോഗോയും ഡോ. ഐ.എം. വിജയന് വെബ്സൈറ്റ് പ്രകാശനം ചെയ്തു.
കുട്ടികളുടെ സഹജമായ കഴിവുകള്‍ പ്രയോജനപ്പെടുത്തി മികച്ച നിലവാരത്തില്‍ പരിശീലനം നല്ക്കി ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുക, ഫുട്ബോള്‍ പഠനത്തിനായി അന്താരാഷ്ട്ര നിലവാരമുള്ള സ്ഥലങ്ങള്‍ ഒരുക്കുക, സ്വന്തം അക്കാദമി താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്രൊഫഷണല്‍ ക്ലബ് ആരംഭിക്കുക എന്നതാണ് അക്കാഡമിയുടെ ലക്ഷ്യം.
ആറിനും 16 വയസിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം ഒരുക്കുക. റിട്ട. ഡിജിപി ഋഷിരാജ് സിങാണ് ചീഫ് അഡൈ്വസര്‍, ഡോ. ഐ.എം. വിജയന് ടെക്നിക്കല്‍ അഡൈ്വസറും, വിക്ടര്‍ മഞ്ഞില ട്രൈനിംങ് അഡൈ്വസറുമാണ്. പരിശീനം വിലയിരുത്താന്‍ പ്ര്ത്യേക ഒബ്സര്‍വേഷന്‍ പാനലും നിര്‍മ്മിച്ചിട്ടുണ്ട്. മൂന് ഇന്ത്യന്‍ താരങ്ങളായ കെ.ടി. ചാക്കോ, കുരികേശ് മാത്യൂ, ജോ. പോള്‍ അഞ്ചേരി, ആസിഫ് സഹീര്‍ തുടങ്ങിയവരാണ് ഒബ്സര്‍വേഷന്‍ കമ്മിറ്റിയിലൂള്ളത്.
റെസിഡന്‍ഷ്യല്‍, നോണ്‍ റെസിഡന്‍ഷ്യല്‍, എന്നീ വിഭാഗങ്ങളിലായിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ കെ.പി. സേദുമാധവന്‍, സി.വി. പാപ്പച്ചന്, കെ.ടി. ചാക്കോ, കുരികേശ് മാത്യൂ, തോബിയാസ്, വി.പി. ഷാജി, മുന്‍ ഇന്ത്യന്‍ താരങ്ങളായ ആസിഫ് സഹീര്‍, സുശാന്ത് മാത്യൂ, ഹബീബ് റഹ്മാന്, കമാല്‍ വരദൂര്‍, വി.പി. അനില്‍, സൂപ്പര്‍ അഷ്റഫ് ബാവാ, അഡ്വ. സഫറുള്ള, പീതാംബരന്, സികെ. അബ്ദുറഹ്മാന് തുടങ്ങിയവരും. മുന്‍ സന്തോഷ് ട്രോഫി താരങ്ങളും കേരളാ പോലീസ് താരങ്ങളും കായികരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: