മുംബൈ: മഹാരാഷ്ട്രയിലെ എന്‍സിപി ഗുണ്ടായിസത്തെ പൂട്ടി ബിജെപി. അഫ്സല് ഖാന് എന്ന ഏകാധിപതിയെ ഛത്രപതി ശിവജി വധിക്കുന്ന രംഗം ഉള്‍പ്പെട്ട ഹര് ഹര് മഹാദേവ് എന്ന സിനിമയുടെ പ്രദര്‍ശനം തിയറ്ററില്‍ അക്രമം കാണിച്ച് തടഞ്ഞ എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് എംഎല്‍എ സ്ഥാനം രാജിവെച്ചു.
എന്തു ഗുണ്ടായിസവും കാണിക്കാന്‍ ഇത് ഉദ്ധവ് താക്കറെ ഭരണമല്ലെന്ന് പറഞ്ഞ ബിജെപി ശക്തമായി ജിതേന്ദ്ര അഹ് വാദിനോട് പ്രതികരിച്ചത്. തിയറ്റര്‍ ആക്രമണക്കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും വൈകാതെ ഇദ്ദേഹത്തിനെതിരെ സ്ത്രീപീഡന പരാതിയില്‍ കേസ് എടുത്തു. ഒരു ബിജെപി പ്രവര്‍ത്തക തന്നെയാണ് ജിതേന്ദ്ര അഹ് വാദിനെതിരെ കേസ് നല്‍കിയത്. സമ്മതം കൂടാതെ കയ്യില്‍ കയറിപ്പിടിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ആഴ്ച കല്‍വ-ഖാദി പാലം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉദ്ഘാടനം ചെയ്യുന്നത് കാണാന്‍ പോയതായിരുന്നു ബിജെപി പ്രവര്‍ത്തക. തിക്കിനും തിരക്കിനും ഇടയില്‍ ജിതേന്ദ്ര അഹ് വാദ് തന്റെ കയ്യില്‍ മോശം ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചെന്നായിരുന്നു പരാതി.
നവമ്പര്‍ ഏഴിന് ഹര് ഹര് മഹാദേവ് ചിത്രത്തിന്റെ പ്രദര്‍ശനം ഗൂണ്ടായിസം അഴിച്ചുവിട്ട് തടഞ്ഞതിന് മറ്റൊരു കേസും നിലവിലുണ്ട്. സ്ത്രീപീഡനക്കേസ് വന്നതോടെയാണ് എന്‍സിപിയില്‍ നിന്നു തന്നെ രാജി സമ്മര്‍ദ്ദം ഉണ്ടായത്. ഉടനെ ജിതേന്ദ്ര അഹ് വാദ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. തിയറ്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതേന്ദ്ര അഹ് വാദിനെ ന്യായീകരിച്ച് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സ്ത്രീപീഡനക്കേസ് ഉയര്‍ന്നതോടെ എന്‍സിപി കേന്ദ്രങ്ങള്‍ പ്രതിരോധത്തിലായി.
എന്‍സിപി നേതാവ് ശരത് പവാറിന്റെ അടുത്ത അനുയായിയാണ് ഗുണ്ടായിസത്തിന് പേര് കേട്ട ജിഹേന്ദ്ര അഹ് വാദ്. പൊലീസ് അറസ്റ്റും സ്ത്രീപീഡനക്കേസും ഒന്നിച്ചുയര്ന്നതോടെ എന്‍സിപി കോട്ടകളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
മുംബ്ര മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജിവാര്‍ത്ത പുറത്തുവന്നതോടെ മുംബ്രയില്‍ അഹ് വാദിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: