തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില കുത്തനെ കൂട്ടും. ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ആവശ്യമാണ് മില്‍മ നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും എട്ടേ മുക്കാല്‍ രൂപ ലിറ്ററിന് വര്‍ധിപ്പിക്കാന്‍ പാലക്കാട് ചേര്‍ന്ന മില്‍മയുടെ അടിയന്തിരയോഗം തീരുമാനിച്ചു. സര്‍ക്കാരിനെ അറിയിച്ച ശേഷമാകും പുതിയ വിലപ്രഖ്യാപനം. ഇത്രയധികം രൂപ വര്‍ധിപ്പിച്ചാല്‍ മാത്രമേ കമ്മിഷനും മറ്റു ചെലവും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂകയുള്ളൂ. കഴിഞ്ഞ തവണ ലിറ്ററിന് നാലുരൂപ വരെ വര്‍ധിപ്പിച്ചപ്പോള്‍ കമ്മീഷന്‍ കഴിഞ്ഞ് മൂന്നു രൂപ 66 പൈസ മാത്രമേ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുള്ളൂ എന്നാണ് മില്‍മയുടെ വാദം. 46 രൂപ വരെ ഉല്‍പാദനച്ചെലവുണ്ടാകുന്നിടത്ത് നിലവില്‍ ലിറ്ററിന് 38 മുതല്‍ 40 രൂപ വരെ മാത്രമാണ് കര്‍ഷകന് ലഭിക്കുന്നത്. അതുകൊണ്ട് കമ്മീഷനും മറ്റു ചെലവും കഴിഞ്ഞ് ആറുരൂപയെങ്കിലും കൈയില്‍ കിട്ടുന്ന തരത്തില്‍ വില വര്‍ധിപ്പിക്കണമെന്നാണ് പുതിയ ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: