പത്തനാപുരം: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പത്തനാപുരത്ത് ഇടത്താവള സൗകര്യമില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് താല്‍ക്കാലിക സംവിധാനമൊരുക്കിയിരുന്നങ്കിലും ഇത്തവണ അയ്യപ്പന്മാരെ ഗ്രാമപഞ്ചായത്ത് പാടേ അവഗണിച്ച സ്ഥിതിയാണ്.
എല്ലാ വര്‍ഷവും പഞ്ചായത്ത് ബജറ്റില്‍ 10 ലക്ഷത്തില്‍ കുറയാതെ തുക വകയിരുത്താറുണ്ടെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാറില്ല. തുക വകമാറ്റി ചിലവഴിക്കുന്നതാണ് പതിവ് രീതി.
മൂന്നു വര്‍ഷം മുന്‍പ് കല്ലുംകടവ് സ്വകാര്യബസ് സ്റ്റാന്‍ഡില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരുന്നു. 2019 ല്‍ സാംസ്ക്കാരിക നിലയം തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തിരുന്നു. നിലവില്‍ ഇവിടെ മത്സ്യ ലേലം നടക്കുന്നതിനാല്‍ സ്വാമിമാര്‍ക്ക് വിരിവെക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
മണ്ഡലക്കാലം ആരംഭിച്ചാല്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പത്തനാപുരം വഴി ശബരിമലയ്ക്ക് പോകുന്നത്. കാല്‍നടയായും മറ്റും പോകുന്ന തീര്‍ത്ഥാടകര്‍ക്ക് പത്തനാപുരത്ത് എത്തുമ്പോള്‍ കടത്തിണ്ണകളും മരത്തണലും മാത്രമാണ് ആശ്രയം.
പുനലൂര്‍ കഴിഞ്ഞാല്‍ അടുത്ത ഇടത്താവളം പത്തനംതിട്ട ജില്ലയിലാണ്. ശബരി ബൈപാസിലൂടെയും കെ. പി റോഡിലൂടെയും എത്തുന്ന നിരവധി തീര്‍ത്ഥാടകരാണ് ഇടത്താവള സൗകര്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: