Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മിന്നും പ്രകടനവുമായി മഞ്ഞപ്പട; ആരാധകര്‍ക്ക് നയന വിസ്മയമേകി മൂന്നു ഗോള്‍; ആറു വര്‍ഷത്തിനു ശേഷം ഗോവയെ തൊല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ജയത്തോടെ ആറ് കളിയില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളിയില്‍ ഇതേ പോയിന്റുള്ള ഗോവ ഗോള്‍ ശരാശരിയില്‍ നാലാമത്. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ജയമാണിത്. ആറു വര്‍ഷത്തിനു ശേഷമാണ് ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 10:44 pm IST
in Football

കൊച്ചി: ആക്രമിച്ചും പ്രതിരോധിച്ചും ജയം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. കലൂര്‍ സ്റ്റേഡിയത്തില്‍ കരുത്തരായ ഗോവ എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി തുടരെ രണ്ടാം ജയം കുറിച്ചു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, ഇവാന്‍ കല്യുഷ്‌നി എന്നിവരാണ് മഞ്ഞപ്പടയ്‌ക്കായി ഗോള്‍ നേടിയത്.  

ജയത്തോടെ ആറ് കളിയില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളിയില്‍ ഇതേ പോയിന്റുള്ള ഗോവ ഗോള്‍ ശരാശരിയില്‍ നാലാമത്. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ജയമാണിത്. ആറു വര്‍ഷത്തിനു ശേഷമാണ് ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഗോളടിക്കാന്‍ ആദ്യ പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു. 42-ാം മിനിറ്റില്‍ ആദ്യ ഗോള്‍. ഗോളിനു പിന്നില്‍ മലയാളി സ്പര്‍ശം. കെ.പി. രാഹുല്‍ നല്കിയ പാസില്‍ നിന്ന് പോസ്റ്റിലേക്ക് ഹെഡ് ചെയ്യാനുള്ള അഡ്രിയാന്‍ ലൂണയുടെ ശ്രമം പിഴച്ചു. ഗോവന്‍ പ്രതിരോധത്തില്‍ തട്ടി പന്ത് ലഭിച്ച സഹല്‍ അബ്ദുള്‍ സമദ് വീണ്ടും ലൂണയ്‌ക്ക് തന്നെ നല്കി. ഇത്തവണ ലൂണ പന്ത് വലയിലാക്കി.  

ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ രണ്ടാം ഗോള്‍. ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ആക്രമിച്ചെത്തിയെങ്കിലും പ്രതിരോധം തടഞ്ഞു. ഇതൊരു പ്രത്യാക്രമണമായി ഗോവന്‍ ഗോള്‍മുഖത്തെത്തി. ഇതിനിടെ, ബോക്‌സില്‍ ദിമിത്രിയോസ് ഡയമന്റക്കോസിനെ അന്‍വര്‍ അലി വീഴ്‌ത്തി. ഈ ഫൗളിന് റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ഇടവേളയ്‌ക്കു പിരിയുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് മുന്നില്‍. രണ്ടാം പകുതിയിലും ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്‌സ് 52-ാം മിനിറ്റില്‍ ഇവാന്‍ കല്യുഷ്‌നിയിലൂടെ മൂന്നാം ഗോളും നേടി. ദിമിത്രിയോസ് നല്കിയ പാസ് ബോക്‌സിനു വെൡയില്‍ നിന്ന് ഇടതുകാല്‍ കൊണ്ട് തൊടുത്തത് പോസ്റ്റിന് ഇടത് മുകള്‍ ഭാഗത്ത് ഭദ്രം.  

ഇതിനിടെ, ഗോവ ഒരു ഗോള്‍ മടക്കി. 67-ാം മിനിറ്റില്‍ നോഹ സദൗയി ലക്ഷ്യം കണ്ടു. സെറിറ്റണ്‍ ഫെര്‍ണാണ്ടസിന്റെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് സൗദായി പോസ്റ്റിന് വലത് മുകള്‍ ഭാഗത്തേക്ക് ഹെഡ് ചെയ്തിട്ടു.  

അഡ്രിയന്‍ ലൂണയെയും ദിമിത്രിയോസ് ഡയമന്റകോസിനെയും മുന്നേറ്റത്തില്‍ അണിനിരത്തി 4-4-2 ശൈലിയിലാണ് ഇവാന്‍ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സിനെ രംഗത്തിറക്കിയത്. ജീക്‌സണ്‍ സിങ്ങും ഇവാന്‍ കല്യുഷ്‌നിയും മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍ സഹലും രാഹുലും വിങ്ങുകളില്‍. നിഷി കുമാര്‍, മാര്‍ക്കൊ ലെസ്‌കൊവിച്ച്, ഹോര്‍മിപാം, സന്ദീപ് സിങ് പ്രതിരോധം കാത്തു. പ്രഭുസുഖന്‍ ഗില്‍ ഗോള്‍വലയ്‌ക്കു മുന്നില്‍.  അല്‍വാരോ വാസ്‌ക്വെസിനെ മുന്നേറ്റത്തില്‍ നിര്‍ത്തി സൗദായി, ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ്, ഇല്‍കെര്‍ ഗ്യുറൊറ്റെക്‌സനെ തൊട്ടുപിന്നിലുമായി അണിനിരത്തി 4-2-3-1 ശൈലിയിലാണ് കാര്‍ലോസ് ഗൊണ്‍സാലെസ് ഗോവയെ കളത്തിലിറക്കിയത്.

Tags: keralaഗോവകേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.